
വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
രോഗിയായ കുഞ്ഞുൾപ്പെടെ യാത്ര പോയ വിമാനമാണ് തകർന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും കുടുംബാംഗവുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam