ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ 200 അടിക്ക് മുകളിൽ പറന്നതെങ്ങനെ? ട്രംപും അസ്വാഭാവികത ശരിവച്ചു! അന്വേഷണം ഊർജിതം

Published : Jan 31, 2025, 10:09 PM ISTUpdated : Jan 31, 2025, 10:12 PM IST
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ 200 അടിക്ക് മുകളിൽ പറന്നതെങ്ങനെ? ട്രംപും അസ്വാഭാവികത ശരിവച്ചു! അന്വേഷണം ഊർജിതം

Synopsis

ഹെലികോപ്റ്റര്‍ നിശ്ചിത പരിധിക്കും മുകളിലായിരുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രസിഡന്‍റ് ട്രംപ് നടത്തിയത്

വാഷിംഗ്ടൺ: വാഷിംഗ്ടനിൽ ഉണ്ടായ വിമാനാപകടത്തിൽ സങ്കീർണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക് കാരണം. 200 അടിക്ക് മുകളിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നതാണ് യാത്രാവിമാനത്തില്‍ ഇടിക്കാൻ കാരണമായത്. ഇതിൽ അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപിന്‍റെ എക്സിലെ പ്രതികരണവും അപകടത്തിന്‍റെ സങ്കീര്‍ണത ശരിവയ്ക്കുന്നതാണ്. ഹെലികോപ്റ്റര്‍ നിശ്ചിത പരിധിക്കും മുകളിലായിരുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രസിഡന്‍റ് ട്രംപ് നടത്തിയത്. എന്നാല്‍ സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആരും രക്ഷപ്പെട്ടില്ല, 15 വർഷത്തിനിടെ വീണ്ടുമൊരു 'ആകാശദുരന്തം'; അമേരിക്കയെ നടുക്കിയ വിമാനാപകടങ്ങൾ അറിയാം

വാഷിംഗ്ടൺ ഡിസിയിലെ റൊണാള്‍ഡ് റീഗല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പൊട്ടൊമാക് നദിയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പരിശീലനം നിത്യേന നടക്കുന്നതാണ്. പിന്നെയെന്തുകൊണ്ടാണ് നിശ്ചിത പരിധിക്ക് പുറത്തേക്ക് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നുയർന്നത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. അപകടത്തിന്‍റെ കാരണമടക്കം കണ്ടുപിടിക്കാനുള്ള ദേശീയ ഗതാഗത സുരക്ഷാ ഏജൻസിയുടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്തിന്‍റെയും ഹെലികോപ്റ്ററിന്‍റെയും ബ്ലാക്ക് ബോക്സുകള്‍ നദിയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമാകും ദേശീയ ഗതാഗത സുരക്ഷാ ഏജൻസി ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിലെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി പറയുന്നത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ 40 മൃതദേഹങ്ങള്‍ പൊട്ടൊമാക് നദിയിൽ നിന്നും പുറത്തെടുത്തു. 17 പേര്‍ക്കു വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.

അമേരിക്കയെ ഞെട്ടിച്ച അപകടം

വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചെന്ന വാർത്ത അമേരിക്കയെ അക്ഷരാർത്ഥിൽ ഞെട്ടിക്കുന്നതായിരുന്നു. ആകാശ ദുരന്തങ്ങൾ പൊതുവെ കുറവായിട്ടുള്ള അമേരിക്കയിൽ 15 വർഷത്തിനിപ്പുറമാണ് ഒരു പ്രധാന വിമാനാപകടം സംഭവിക്കുന്നത്. 64 പേരുമായി പോയ പാസഞ്ചർ വിമാനവും, നാലുപേരുമായി വരുകയായിരുന്ന സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് ബുധനാഴ്ച രാത്രി നടുക്കുന്ന അപകടമുണ്ടായത്. 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായാണ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ആകാശ ദുരന്തം സംഭവിച്ചത്. റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റർ ഇടിച്ചുകയറുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ മാത്രമേ അപകട കാരണം വ്യക്തമാകു എന്നാണ് അധികൃതർ പറയുന്നത്. വിമാന ദുരന്തങ്ങളിൽ അത്യപൂർവമാണ് ആകാശത്തെ കൂട്ടിയിടികൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'