നെതന്യാഹുവിന്റെ കോഫി വീഡിയോയും എഐയോ...? മകൻ സോഷ്യൽമീഡിയയിൽ അപ്രത്യക്ഷം, ചോദ്യങ്ങളുമായി നെറ്റിസൺസ്

Published : Mar 16, 2026, 04:26 AM IST
Netanyahu

Synopsis

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പുതിയ കോഫി വീഡിയോയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു. ഇത് എഐ നിർമ്മിതമാണോ എന്നും വീഡിയോയിലുള്ളത് അദ്ദേഹത്തിന്റെ ബോഡി ഡബിൾ ആണോ എന്നും നെറ്റിസൺസ് ചോദിക്കുന്നു. ഇതോടൊപ്പം, അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു സോഷ്യൽമീഡിയയിൽ നിന്ന് അപ്രത്യക്ഷനായതും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

നെതന്യാഹുവിന്റെ പുതിയ വീഡിയോയിലും സംശയമുന്നയിച്ച് നെറ്റിസൺസ്. നെതന്യാഹുവിന് അസുഖമാണോ എന്ന് നിരവധി പേർ സംശയമുന്നയിച്ചു. തന്റെ മരണവാർത്തകൾ പൊളിച്ചെഴുതാൻ കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോയാണ് അദ്ദേഹം ഒടുവിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ അദ്ദേഹം രോഗിയാണെന്ന് തോന്നുന്നുവെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. പുതിയ കോഫി വീഡിയോ ഇസ്രായേലിന്റെ എഐ വീഡിയോ പ്രചാരണമാണെന്നും ക്ലിപ്പിൽ കാണിച്ചിരിക്കുന്ന വ്യക്തി നെതന്യാഹുവിന്റെ "ബോഡി ഡബിൾ" ആണോയെന്നും ചിലർ ചോദിച്ചു.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് അവർ ഒരു ക്ലോസപ്പ് ഷോട്ട് എടുത്തത്. എന്നാൽ വീഡിയോയിൽ അദ്ദേഹത്തിന്റെ നെറ്റി സാധാരണത്തേക്കാൾ വലുതായി കാണപ്പെടുന്നു. സാധാരണയായി ബോഡി ഡബിൾസ് ധരിക്കുന്ന കറുത്ത ജാക്കറ്റിന്റെ ഒന്നിലധികം ലെയറുകളുണ്ടെന്നും ചിലർ പറഞ്ഞു. എന്നാൽ, ഊഹാപോഹങ്ങൾ മാത്രമാണ് പ്രചരിക്കുന്നത്. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ പറയുന്നത്.

കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് നെതന്യാഹു ലോകത്തെ അറിയിച്ചത്. ഞാൻ മരിച്ചത് എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിയില്‍ തമാശയായി പറഞ്ഞു. നെതന്യാഹുവിന്റെ മുൻപത്തെ വീഡിയോയിൽ ഒരു കൈയിൽ ആറ് വിരലുകൾ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു ലക്ഷ്യം. 

മകന്റെ അസാന്നിധ്യം

സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു. എന്നാൽ കുറച്ചു ദിവസമായി അദ്ദേഹം സോഷ്യൽമീഡിയയിൽ സജീവമല്ലെന്ന് മാത്രമല്ല, എക്സിൽ പോസ്റ്റുകളും കാണുന്നില്ലെന്ന് പറയുന്നു. സോഷ്യൽമീഡിയയിലെ അദ്ദേഹത്തിന്റെ അഭാവം കുടുംബ ദുരന്തത്തെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നെതന്യാഹു സുരക്ഷിതനാണെന്നും തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ മരിച്ചു, പക്ഷെ...', കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ, വിരലുകൾ എണ്ണിക്കോ എന്ന് പരിഹാസം
വിലക്കയറ്റത്തിനെതിരെ കർശന നടപടി; മിന്നൽ പരിശോധനയിൽ 51 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി കുവൈത്ത് അധികൃതർ