എയർബിഎൻബിയിൽ നിന്ന് നീക്കേണ്ടത് 66000 വാടക വീടുകൾ, കർശന നടപടിയുമായി സ്പെയിൻ

Published : May 21, 2025, 02:52 AM IST
എയർബിഎൻബിയിൽ നിന്ന് നീക്കേണ്ടത് 66000 വാടക വീടുകൾ, കർശന നടപടിയുമായി സ്പെയിൻ

Synopsis

സ്പെയിനിലെ അമിത വിനോദ സഞ്ചാരത്തിനെതിരെ വേനൽക്കാലം എത്തിയതോടെ പ്രതിഷേധം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി

മാഡ്രിഡ്: വിനോദ സഞ്ചാരികൾക്ക് താമസ സൌകര്യം നൽകുന്ന റെന്റൽ പ്ലാറ്റ്ഫോമായ എയർ ബിഎൻബിയിൽ നിന്ന് 66000 വസ്തുവകകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സ്പെയിൻ സർക്കാർ. വിനോദ സഞ്ചാര താമസ വ്യവസ്ഥകൾ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് സർക്കാർ നടപടി. സ്പെയിനിലെ അമിത വിനോദ സഞ്ചാരത്തിനെതിരെ വേനൽക്കാലം എത്തിയതോടെ പ്രതിഷേധം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഞായറാഴ്ച കാനറി ദ്വീപുകളിൽ വച്ച് നടന്ന അമിത ടൂറിസത്തിനെതിരായ പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കുചർന്നത്. സാമൂഹ്യ അവകാശ ഉപഭോക്തൃ കാര്യ മന്ത്രിയായ പാബ്ലോ ബസ്റ്റിന്ഡെയ്  കെട്ടിടങ്ങൾ വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നതിൽ വലിയ രീതിയിലുള്ള നിയമ ലംഘനങ്ങൾ നടന്നതായി വ്യക്തമായിട്ടുണ്ടെന്നാണ് പ്രതികരിക്കുന്നത്. മന്ത്രാലയം നിർദ്ദേശിയ 4984 കെട്ടിടങ്ങൾ എയർ ബിഎൻബി സൈറ്റുകളിൽ നിന്ന് നീക്കണമെന്ന് നേരത്തം മാഡ്രിഡ് കോടതി വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം എത്തിയത്. 

ആറ് മേഖലകളിലായുള്ള കെട്ടിടങ്ങളാണ് എയർ ബിഎൻബിക്ക് പ്രധാനമായും മാറ്റേണ്ടി വരിക. മാഡ്രിഡ്, കാറ്റലോണിയ, വലെൻസിയ, ബാസ്ക് കൺട്കി, ബലേറിക് ദ്വീപ്, ആൻഡലൂഷ്യ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികൾക്കായി ലഭ്യമാക്കിയ 66000 വസ്തുവകകളാണ് എയർ ബിഎൻബിക്ക് മാറ്റേണ്ടി വരിക.  ലൈസൻസ് അടക്കമുള്ളവ ഇല്ലാത്ത കെട്ടിടങ്ങളാണ് ഇവയെന്നാണ്  പാബ്ലോ ബസ്റ്റിന്ഡെയ് വിശദമാക്കുന്നത്.ഉടമകൾ കെട്ടിടം നിലവിൽ വാടകയ്ക്ക് നൽകിയതിന്റെ സ്റ്റാറ്റസും വ്യക്തമാക്കിയിട്ടില്ലാത്തത്താണ് പട്ടികയിലെ ഏറിയ പങ്കും വീടുകളുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പൌരന്മാർക്ക് താമസ സൌകര്യം ലഭിക്കാനുള്ള പോരാട്ടത്തിൽ നിർണായകമായാണ് തീരുമാനത്തെ പാബ്ലോ ബസ്റ്റിന്ഡെയ്  വിലയിരുന്നത്. കഴിഞ്ഞ മാസങ്ങളിൽ സ്പെയിനിലുള്ളവർ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന് താമസിക്കാൻ ഇടം ലഭിക്കുന്നില്ലെന്നതായിരുന്നുവെന്നു മന്ത്രി പറയുന്നു. വാടക കുത്തനെ കൂടുന്നതിനാൽ പ്രമുഖ നഗരങ്ങളിൽ പ്രദേശവാസികൾക്ക് താമസിക്കാനാവാത്ത സാഹചര്യമായിരുന്നു സംജാതമായിരുന്നത്. 

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വീട്ടുവാടക ശരാശരിയുടെ ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. എന്നാൽ ശമ്പളം ഇത് അനുസരിച്ച് വർധിച്ചിട്ടുമില്ല. വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങൾ ഉയർന്ന വാടക ലക്ഷ്യമിട്ട് വിനോദ സഞ്ചാരികൾക്ക് നൽകുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഫ്രാൻസ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയിൻ. 2024ൽ മാത്രം 94 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് സ്പെയിനിലേക്ക് എത്തിയത്. എയർ ബിഎൻബിയിൽ വീടുകൾ ലഭ്യമാവുന്നതും പ്രദേശവാസികൾക്ക് താമസിക്കാൻ ഇടമില്ലാതെ വരുന്നതും തടയിടാൻ ലക്ഷ്യമിട്ടാണ് നിലവിലെ സർക്കാർ നീക്കം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം
'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി