
ബാര്‍സിലോണ: ആറ് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ സ്പെയിനിലെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നു. കൊറോണ വൈറസിന്‍റെ വ്യാപനം മൂലം മാര്‍ച്ച് 14 മുതല്‍ സ്പെയിനില്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ ഈ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് വിശദമാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരമൊരുങ്ങുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ബാര്‍സിലോണയുടെ മേയറായ അഡ കോളോ കുട്ടികള്‍ക്ക് പുറത്തിറങ്ങാനുള്ള കര്‍ശന വിലക്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞു ഹീറോകള്‍ക്ക് മതിലില്‍ കയറാന്‍ അവസരമൊരുങ്ങുന്നുവെന്നാണ് സ്പെയിനിലെ പ്രതിപക്ഷ നേതാവ് പാബ്ലോ കാസഡോ കുട്ടികള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള തീരുമാനത്തോട് പ്രതികരിച്ചത്.
കൊവിഡ് 19 മഹാമാരി നിമിത്തം 20000ല്‍ അധികം ആളുകളാണ് സ്പെയിനില്‍ മരിച്ചത്. കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയെങ്കിലും പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ചയ്ക്ക് സമയമായില്ലെന്നാണ് പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസമാകാം ഇത്തരത്തില്‍ റിപ്പോര്‍ട്ട് വരാന്‍ കാരണമായതെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam