
അസ്ട്ര സെനകയുടെ (Astra Zeneca) കൊവിഡ് വാക്‌സീന്‍ (covid vaccine) ബ്ലൂ പ്രിന്റ് (Blue print) നിര്‍മിച്ചാണ് റഷ്യ കൊവിഡ് വാക്‌സീനായ സ്പുട്‌നിക് അഞ്ച് (Sputnik V) നിര്‍മിച്ചതെന്ന മാധ്യമ റിപ്പോര്‍ട്ടിന് മറുപടിയുമായി കമ്പനി. ബ്രിട്ടന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമറിപ്പോര്‍ട്ട് അടിസ്ഥാന രഹിതവും വ്യാജ വാര്‍ത്തയുമാണെന്ന് സ്പുട്‌നിക് അഞ്ചിന്റ നിര്‍മാതാക്കള്‍ വിശദീകരിച്ചു. ടാബ്ലോയിഡ് പത്രമായ ദി സണ്‍ (The Sun) ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫലപ്രദവും സുരക്ഷിതവുമായ വാക്‌സീനുകളെ എതിര്‍ക്കുന്നവരാണ് വാര്‍ത്തക്ക് പിന്നിലെന്നും സ്പുട്‌നികും അസ്ട്ര സെനകയും വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്നവയായതിനാല്‍ ആരോപണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി വിശദീകരിച്ചു.
ഹ്യൂമന്‍ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് സ്പുട്‌നിക് വാക്‌സീന്‍ നിര്‍മിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടത്. ഇതേ രീതിയാണ് സ്പുട്‌നിക് നിര്‍മാതാക്കളായ ഗമാലയ സെന്ററും അവംലബിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ചിമ്പാന്‍സിയുടെ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് അസ്ട്ര സെനക വാക്‌സീന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റ് വാക്‌സീനുകളേക്കാള്‍ ഫലപ്രദമാണ് സ്പുട്‌നിക് അഞ്ചെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
മറ്റ് വാക്‌സീനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ശ്വഫലങ്ങളും കുറവാണ്. സ്പുട്‌നിക് അഞ്ച് വാക്‌സീനും അസ്ട്ര സെനകയും സംയുക്തമായി ക്ലിനിക്കല്‍ ട്രയല്‍ നടത്തി. തുടര്‍ന്ന് സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് വിവരങ്ങള്‍ പുറത്തിവിടുകയും ചെയ്തു. കൊവിഡ് മിശ്രിത പരീക്ഷണങ്ങളും ഇരു കമ്പനിയും ആരംഭിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പകരം എതിരാളികളില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് മികച്ച വാക്‌സിനുകളിലൊന്നായ അസ്ട്ര സെനകയെ ബ്രിട്ടന്‍ സര്‍ക്കാരും മാധ്യമങ്ങളും സംരക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam