ചൈനയുടെ ചാരക്കപ്പലിനെ വിലക്കി ശ്രീലങ്ക; കടുത്ത നിലപാടിന് പിന്നിൽ ഇന്ത്യയുടെ ആശങ്കയും 1987 ലെ കരാറും

By Web TeamFirst Published Aug 6, 2022, 6:28 PM IST
Highlights

കപ്പൽ ഓഗസ്റ്റ് 11ന് ശ്രീലങ്കയിൽ എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

ദില്ലി: ചൈനയുടെ അത്യാധുനിക ചാരക്കപ്പലിന്റെ ശ്രീലങ്കൻ തുറമുഖത്തേക്കുള്ള വരവിന് വിലക്ക്. ഇന്ത്യയുടെ എതിർപ്പിനെ തുടർന്നാണ് ചൈനീസ് ചാരക്കപ്പലായ യുവാൻ വാൻ 5 എന്ന കപ്പലിനെ ശ്രീലങ്ക വിലക്കിയത്. ഇന്ത്യ ഈ കപ്പലിന്റെ ലങ്കൻ തീരത്തേക്കുള്ള വരവിൽ വലിയ ആശങ്ക ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് ഈ കപ്പൽ എത്തുമെന്നാണ് ചൈന അറിയിച്ചിരുന്നത്. കപ്പലിന്റെ വരവറിഞ്ഞ് കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിൽ നാവിക സേനാ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

തായ്വാൻ സംഘർഷം: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന

'യുവാൻ വാൻ 5’ ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. കപ്പൽ ഓഗസ്റ്റ് 11ന് ശ്രീലങ്കയിൽ എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്ന് സർക്കാർ വ്യക്തമാക്കി. 1987-ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറാണ് ഇപ്പോൾ കപ്പലിന്റെ വരവ് വിലക്കുന്നതിൽ നിർണായകമായത്. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖം വിട്ടുകൊടുക്കരുതെന്നാണ് ഈ കരാറിലെ നിബന്ധന. ഇത് അടിസ്ഥാനമാക്കി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ലങ്കൻ സർക്കാരിനോട് വിഷയം ഉന്നയിച്ചിരുന്നു.

ടെക് ധാതു രംഗത്ത് ചൈനയെ തീര്‍ക്കാന്‍ അന്താരാഷ്ട്ര സഖ്യം; പക്ഷെ ഇന്ത്യയില്ല, കാരണം.!

ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ 'യുവാൻ വാൻ 5' കപ്പലിന് ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാനുള്ള അനുമതി അനുവദിച്ചിരുന്നെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയുടെയും ചൈനയുടെയും സഹായവും സഹകരണവും ഒരുപോലെ നിർണായകമാണ്. ഇരു രാജ്യങ്ങളിൽ ആരെ പിണക്കുന്നതും ലങ്കയ്ക്ക് കനത്ത തിരിച്ചടിയാവും. ലങ്കയിൽ നിന്ന് ഇന്ധനം നിറച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബഹിരാകാശ ട്രാക്കിംഗ്, ഉപഗ്രഹ നിയന്ത്രണം, ഗവേഷണ ട്രാക്കിംഗ് എന്നിവ നടത്തുകയായിരുന്നു യുവാൻ വാൻ 5 ന്റെ ലക്ഷ്യമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.

ലോക രാജ്യങ്ങൾ ബഹിഷ്കരിച്ചു, കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു

click me!