ശ്രീലങ്കയുടെ ആദ്യ സാറ്റലൈറ്റ് 'പത്തുതലയുള്ള രാവണന്‍'

By Web TeamFirst Published Jun 21, 2019, 7:27 PM IST
Highlights

ജൂണ്‍ 17നാണ് ശ്രീലങ്ക തങ്ങളുടെ ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ചത്.

കൊളംബോ: ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിച്ചു.  ഇന്ത്യന്‍ ഇതിഹാസ കാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രവും ശ്രീരാമന്‍റെ പ്രതിയോഗിയുമായ രാവണന്‍റെ പേരാണ് ജൂണ്‍ 17ന് വിക്ഷേപിച്ച സാറ്റലൈറ്റിന് നല്‍കിയത്. 1.05 കിലോയാണ് രാവണ-1ന്‍റെ ഭാരം. ആദ്യമായാണ് ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. രാമായണത്തില്‍ രാക്ഷസരാജാവായ രാവണന്‍റെ രാജ്യമാണ് ശ്രീലങ്ക. വനവാസത്തിനിടെ സീതയെ രാവണന്‍ ശ്രീലങ്കയിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു.

സീതയെ വീണ്ടെടുക്കുന്നതിനായാണ് പിന്നീട് രാമ-രാവണ യുദ്ധം നടക്കുന്നത്. യുദ്ധത്തിനൊടുവില്‍ പത്തുതലയുള്ള രാവണനെ വധിച്ചാണ് ശ്രീരാമന്‍ സീതയുമായി ലങ്കയില്‍നിന്ന് തിരിക്കുന്നത്. ഇന്ത്യന്‍ മിത്തോളജി പ്രകാരം രാവണന്‍ വില്ലന്‍ കഥാപാത്രമാണ്. ദുഷ്ടതയുടെ പ്രതിരൂപമായാണ് രാവണനെ വിശ്വാസികളില്‍ ഒരുവിഭാഗം സങ്കല്‍പ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ രാവണ നിഗ്രഹം ആഘോഷമാണ്. എന്നാല്‍, ദ്രാവിഡര്‍ക്കിടയില്‍ രാവണനെ ആരാധിക്കുന്നവരുമുണ്ട്. 

click me!