
കൊളംബോ: ഈസ്‌റ്റര്‍ ദിനത്തില്‍ രാജ്യത്തുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. തന്റെ രാജ്യത്തെ വെറുതെവിടണമെന്ന് ആ സംഘടനയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് എന്നാണെന്ന് സിരിസേന അഭിപ്രായപ്പെട്ടതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ഒരു സംഘം ശ്രീലങ്കക്കാര്‍ വിദേശത്ത് പോയി ഐഎസില്‍ നിന്ന് പരിശീലനം നേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി വീണ്ടും സ്‌ഫോടനങ്ങളുണ്ടാകാനിടയുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും മറ്റ് സുരക്ഷാവിഭാഗങ്ങളും. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ 250ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam