ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും

Published : Mar 18, 2026, 02:27 PM IST
global warming

Synopsis

ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകും. 156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

ദില്ലി: കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില വഷളായാൽ 2050 ആകുമ്പോഴേക്കും ഓരോ വർഷവും ലക്ഷക്കണക്കിന് പേർ മരണപ്പെടുമെന്ന് പഠനം. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ജനങ്ങളെ കൊടും ചൂട് ഗുരുതരമായി ബാധിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകിമെന്നും റിപ്പോർട്ട്. ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകുമെന്നും പഠനം പറയുന്നു. അർജന്റീനയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിട്ടുള്ളത്.

156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ഉയർന്ന താപനില വ്യായാമത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അകാല മരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, ശരാശരി താപനില 27.8°C ന് മുകളിൽ പോകുന്ന ഓരോ മാസവും ആഗോളതലത്തിൽ 1.85 ശതമാനത്തോളം മനുഷ്വരുടെ അധ്വാനക്കുറവ് കൂടുമെന്നും പഠനം പറയുന്നു.

മധ്യ അമേരിക്കയുടെ ചില ഭാഗങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ ഏറ്റവും ചൂടേറിയ ചില പ്രദേശങ്ങളിൽ ഇത് നാല് ശതമാനം വരെ ഉയരാമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് ജീവിത ശൈലിയെ ഗുരുതരമായി ബാധിക്കും. കൂടാതെ ഉയർന്ന താപനില ശരീരത്തിന് അധിക സമ്മർദ്ദം ചെലുത്തുന്നുവെന്നും, ഹൃദയ സമ്മർദ്ദം കൂടുന്നതിന് കാരണമാകുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഫലമായി ആളുകൾ വ്യായാമം ചെയ്യാനുള്ള സാധ്യത കുറയുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനും കാരണമാകും. 

ആഗോള താപനം തടയുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്നും ഗവേഷക‍ർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചൂടിനെ പ്രതിരോധിക്കുന്ന രീതിയിൽ നഗരങ്ങളെ പുനർരൂപകൽപ്പന ചെയ്യുക, വ്യായാമത്തിനായി കാലാവസ്ഥാ നിയന്ത്രിത പ്രദേശങ്ങൾ സൃഷ്ടിക്കുക, ചൂടിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുക എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രായേലിലും ആറ് യൂറോപ്യൻ രാജ്യങ്ങളിലും പരിശീലനം, മൊസാദിന് നിർണായക വിവരങ്ങൾ ചോർത്തി, ചാരനെ തൂക്കിലേറ്റി ഇറാൻ
ചൈനയിലേക്കില്ല, പാതിവഴിയിൽ യുടേൺ എടുത്ത് 'അക്വാ ടൈറ്റൻ', ലക്ഷ്യം ഇന്ത്യയിലേക്ക്