
ഉട്ട: ലിവിങ് പ്ലാനറ്റ് അക്വേറിയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മേഘപ്പുലി ചത്തു. അമേരിക്കയിലെ ഉട്ടായിലെ ലിവിങ് പ്ലാനറ്റ് അക്വേറിയത്തിലെ കോഷി എന്ന മേഘപ്പുലിയാണ് ശനിയാഴ്ച ചത്തത്. 10 വയസ് പ്രായമായിരുന്നു കോഷിക്കുണ്ടായിരുന്നത്. പെട്ടന്നുണ്ടായ പ്രമേഹമാണ് 10 വയസുള്ള ആൺ മേഘപ്പുലി കോഷിയുടെ മരണത്തിന് കാരണമായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ കോഷി ചില പുരോഗതി കാണിച്ചെങ്കിലും പിന്നീട് രോഗവസ്ഥ പെട്ടന്ന് മോശമാവുകയായിരുന്നു. 2016ൽ ആണ് കോഷിയെ ഹൂസ്റ്റൺ മൃഗശാലയിൽ നിന്നു ലിവിങ് പ്ലാനറ്റിലെത്തിച്ചത്. അക്വേറിയം എന്നാണു പേരെങ്കിലും ജലജീവികൾ മാത്രമല്ല ലിവിങ് പ്ലാനറ്റിലുള്ളത്. 550 വിഭാഗങ്ങളിലായി 4500 മൃഗങ്ങൾ ഇവിടെയുണ്ടെന്നാണു കണക്ക്.
പുലികളുടെ കൂട്ടത്തിൽ തന്നെ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും. ഇളംമഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്.
ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റി, 6 ആനകൾക്ക് ദാരുണാന്ത്യം
വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാട്ടിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam