ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

Published : May 11, 2023, 07:22 PM ISTUpdated : May 11, 2023, 07:38 PM IST
ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

Synopsis

ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

കറാച്ചി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ​ദിവസം ഇസ്ലാമാബാദ് ഹൈക്കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകുന്നതിനിടക്കാണ് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാ​ഗം ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് തന്നെ ലാത്തി കൊണ്ട് മർദ്ദിച്ചുവെന്ന് ഇമ്രാൻ ഖാൻ കോടതിയിൽ വെളിപ്പെടുത്തി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷമായിരുന്നു. പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20ലേറെ പേർക്ക്  പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രവും പ്രതിഷേധക്കാർ കയ്യേറി. ഇസ്ലമാബാദിനും, കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.  ഇന്റർനെറ്റ് ബന്ധം വിഛേദിച്ചു. സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ കൈയ്യേറി.  

ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഴിമതിക്കേസിലാണ് നടപടി. നാടകീയ രംഗങ്ങൾക്കാണ് ഇസ്ലാമാബാദിലെ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാൻ കോടതിയിലേക്ക് പുറപ്പെട്ടു. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 

ലാഹോറില്‍ സൈനിക ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്ന് മയിലുകളെ അടക്കം കൊള്ളയടിച്ച് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍

'കോടതിയില്‍ ഹാജരായാൽ കൊല്ലപ്പെടുമെന്ന് ഉറപ്പ്'; നടപടികൾ വീഡിയോ വഴിയാക്കണമെന്ന് ഇമ്രാന്‍ ഖാൻ

ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം, 2 പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ; ഇന്റർനെറ്റ് വിഛേദിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍
'ഷെഹബാസ് നാണം കെട്ട ചതി ചെയ്തു', ട്രംപിനെ പേടിച്ചാണോ ഇസ്രയേലിനൊപ്പം ബോർഡ് ഓഫ് പീസിൽ ഇിക്കുന്നതെന്ന് ചോദ്യം, പാക്കിസ്ഥാനിൽ പ്രതിഷേധം