വിമതർക്ക് അധികാരം കൈമാറാൻ തയാറെന്ന് സിറിയൻ പ്രധാനമന്ത്രി; ജനം തെരുവിൽ, പ്രസിഡന്‍റിന്‍റെ പ്രതിമകൾ തകർത്തു

Published : Dec 08, 2024, 11:06 AM IST
 വിമതർക്ക് അധികാരം കൈമാറാൻ തയാറെന്ന് സിറിയൻ പ്രധാനമന്ത്രി; ജനം തെരുവിൽ, പ്രസിഡന്‍റിന്‍റെ പ്രതിമകൾ തകർത്തു

Synopsis

ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാൻ തയ്യാറാണെന്നാണ് പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി വ്യക്തമാക്കിയിട്ടുള്ളത്. 

ദില്ലി: വിമതർക്ക് അധികാരം കൈമാറാൻ തയാറെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. സമാധാനപരമായ അധികാര കൈമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസാദ് ദമാസ്കസിൽ നിന്ന് പലായനം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി വ്യക്തമാക്കിയിട്ടുള്ളത്. 

സിറിയയ്ക്ക് അയൽക്കാർ ഉൾപ്പെടെ ലോകവുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ഒരു സാധാരണ രാജ്യമാകാൻ കഴിയും. എന്നാൽ ഈ വിഷയം സിറിയൻ ജനത തെരഞ്ഞെടുക്കുന്ന ഏതൊരു നേതൃത്വത്തെയും ആശ്രയിച്ചാണുള്ളത്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നേതൃത്വവുമായി സഹകരിക്കാനും സാധ്യമായതെല്ലാം വാഗ്ദാനം ചെയ്യാനും തയ്യാറാണ്. ഫേസ്ബുക്ക് അക്കൗണ്ടിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തിൽ ജലാലി പറഞ്ഞു. 

അധികാര കൈമാറ്റത്തിൽ സഹകരിക്കാൻ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതോടെ ഔദ്യോഗിക കൈമാറ്റം വരെ രാജ്യത്തെ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ അധികാര പരിധിയില്‍ തന്നെയുണ്ടാകുമെന്ന് വിമത നേതാവ് പറഞ്ഞു. സിറിയ സ്വതന്ത്രം ആയെന്നാണ് വിമതരുടെ പ്രതികരണം. ഏകാധിപതി ബഷാറൽ അസദ് രാജ്യം വിട്ടെന്നും വിമതർ അവകാശപ്പെട്ടു. 

ദമാസ്കസ് അടക്കം പലയിടത്തും ജനം തെരുവിലാണ്. പ്രസിഡന്‍റിന്‍റെ പ്രതിമകൾ പലയിടത്തും തകർക്കപ്പെടുന്നുണ്ട്. പ്രസിഡന്‍റ് രാജ്യം വിട്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് താമസിക്കുന്ന രാജ്യത്തെ പൗരന്മാരോട് സ്വതന്ത്ര സിറിയയിലേക്ക് മടങ്ങാൻ വിമതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സിറിയയിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു, അസാദ് രാജ്യം വിടുകയും ഭരണവിരുദ്ധ സേന തലസ്ഥാന നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബൈഡനും സംഘവും സിറിയയിലെ അസാധാരണ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രാദേശിക പങ്കാളികളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 

മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യൂബയ്ക്ക് ട്രംപിന്റെ അന്ത്യശാസനം; കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്, വിട്ടുവീഴ്ചയില്ലെന്ന് ക്യൂബ
ഇറാനിൽ പ്രക്ഷോഭകർക്കെതിരെ ഭരണകൂട ഭീകരത: 538 മരണം; സൈനിക നടപടി ആലോചിച്ച് അമേരിക്ക