സിറിയൻ തലസ്ഥാനം ദമാസ്ക്കസ് വളഞ്ഞ് വിമതർ, 3 സുപ്രധാന നഗരങ്ങൾ പിടിച്ചു; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം 

Published : Dec 08, 2024, 05:55 AM ISTUpdated : Dec 08, 2024, 06:10 AM IST
സിറിയൻ തലസ്ഥാനം ദമാസ്ക്കസ് വളഞ്ഞ് വിമതർ, 3 സുപ്രധാന നഗരങ്ങൾ പിടിച്ചു; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം 

Synopsis

സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ. 

ദമാസ്ക്കസ് : സിറിയയിൽ ആഭ്യന്തര യുദ്ധം നിർണായക ഘട്ടത്തിലേക്ക്. തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമത സൈന്യം ഹയാത് തഹ്‌രീർ അൽ ഷാം (എച്ച് ടിഎസ്). മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി അവകാശപ്പെട്ടു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് ദുർബലമാണ്. വിമോചനത്തിൻ്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.

സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയിൽ ഇനിയെന്തെന്ന് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു.  

1000 കോടി രൂപയുടെ ബിനാമി കേസ് അവസാനിപ്പിച്ചു, അതും സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ; അജിത് പവാറിന് ആശ്വാസം

 


 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും