വരിക്ക് നിർത്തി വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ കൂട്ടിയിട്ടു; സിറിയയിൽ 311 പേര്‍ക്ക് കൂട്ടവധശിക്ഷ

Published : Mar 08, 2025, 05:37 PM IST
വരിക്ക് നിർത്തി വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ കൂട്ടിയിട്ടു; സിറിയയിൽ 311 പേര്‍ക്ക് കൂട്ടവധശിക്ഷ

Synopsis

മുഹമ്മദ് അൽ-ജലാനി അസദിന്റെ ജന്മനാടായ ഖർദാഹയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ലതാകിയയ്ക്ക് പുറമേ, ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡമസ്കസ്: സിറിയയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. തീരദേശ ലതാകിയ പ്രവിശ്യയിൽ അഹമ്മദ് അൽ-ഷറയുടെ സൈന്യം 311 അലവൈറ്റ് വിഭാ​ഗക്കാരെ വധിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 162 വധശിക്ഷകൾ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മുതൽ ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) പറഞ്ഞു. 

കഴിഞ്ഞ വർഷം അവസാനം സിറിയൻ വിമതരാൽ പുറത്താക്കപ്പെട്ട ബഷർ അൽ-അസദിന്റെ പിന്തുണക്കാരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. മുഹമ്മദ് അൽ-ജലാനി അസദിന്റെ ജന്മനാടായ ഖർദാഹയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ലതാകിയയ്ക്ക് പുറമേ, ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണക്കാരെ കൂടാതെ, 93 സുരക്ഷാ ഉദ്യോഗസ്ഥരും 120 അസദ് പിന്തുണയുള്ള വിമതരും കൊല്ലപ്പെട്ടു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 524 ആയിയെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ സേനയും സർക്കാർ അനുകൂല പോരാളികളും വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയാണെന്ന് യുദ്ധ നിരീക്ഷകൻ ആരോപിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സേനകളാണ് മിക്ക വധശിക്ഷകളും നടപ്പാക്കിയതെന്നും ഇവർ പറയുന്നു. ലതാകിയയിലെ ദേശീയ ആശുപത്രിയെ അസദ് അനുകൂലികൾ ആക്രമിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സന അവകാശപ്പെട്ടു.

Read More.... 'ആരും ചെയ്യുന്നതേ റഷ്യ ചെയ്തിട്ടുള്ളു, സെലൻസ്കിയെക്കാൾ ഏളുപ്പം പുടിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്': ട്രംപ്

സുരക്ഷാ സേന ആളുകളെ വളരെ അടുത്തുനിന്ന് വെടിവച്ചുകൊല്ലുന്നതും കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നാലെ, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സിറിയൻ ഭരണകൂടത്തെ വിമർശിച്ചു. ഭരണം ഏറ്റെടുത്തതിനുശേഷം മിതവാദിയാണെന്ന് സ്വയം വിശേഷിപ്പിച്ച അൽ-ഷറ ഇപ്പോൾ തന്റെ യഥാർത്ഥ നിലപാട് വെളിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?