
ദില്ലി: ഇന്ത്യയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആക്ടിംഗ് കോൺസലിനെ നിയമിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളിൽ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അഫ്ഗാൻ ഇന്ത്യയിൽ സ്വന്തം ഉദ്യോഗസ്ഥരെ നിയമിക്കാൻ മുമ്പ് നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അതിനിടെയാണ് മുംബൈയിൽ കോൺസൽ തുറന്ന് പ്രവർത്തനമാരംഭിച്ചതായി വാർത്തകൾ വരുന്നത്. ഇക്രാമുദ്ദീൻ കാമിലിനെ മുംബൈയിലെ ആക്ടിംഗ് കോൺസലായി നിയമിച്ചതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് സ്റ്റാനിക്‌സായി തിങ്കളാഴ്ച അറിയിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ' പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞനെന്ന നിലയിൽ തൻ്റെ ചുമതലകൾ നിറവേറ്റുന്ന കാമിൽ മുംബൈയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിനുള്ള നടപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.
Read More... പാകിസ്ഥാനുമായി അകല്‍ച്ച വര്‍ധിക്കുന്നു, ഇന്ത്യയുമായി കൂട്ടുകൂടാന്‍ താലിബാന്‍, കാബൂളില്‍ ചര്‍ച്ച നടത്തി
2023 മേയിൽ, താലിബാൻ അഫ്ഗാനിസ്ഥാൻ എംബസിയുടെ തലവനായി ഒരു ചാർജ് ഡി അഫയറെ നിയമിക്കാൻ ശ്രമിച്ചിരുന്നു. മെയ് മാസത്തിൽ, ദുബായിൽ നിന്ന് 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം കടത്താൻ ശ്രമിച്ചെന്നാരോപിച്ച് മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞയായ സാകിയ വാർദാക് തൻ്റെ സ്ഥാനം രാജിവച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam