
വാഷിങ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കൊപ്പം യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.
പുതിയ ട്രംപ് കാബിനറ്റിൽ പീറ്റർ ഹെഗ്സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേൽക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് അവതാരകനായ പീറ്റർ ഹെഗ്സെത്ത് മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ജോൺ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam