'സ്ത്രീകളെ കാണുന്ന വിധത്തിൽ ജനാലകൾ പാടില്ല, വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കണം'; വിചിത്ര ഉത്തരവുമായി താലിബാൻ

Published : Dec 30, 2024, 12:26 PM ISTUpdated : Dec 30, 2024, 12:30 PM IST
'സ്ത്രീകളെ കാണുന്ന വിധത്തിൽ ജനാലകൾ പാടില്ല, വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കണം'; വിചിത്ര ഉത്തരവുമായി താലിബാൻ

Synopsis

സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ വീടുകൾക്ക് മതിൽ വേണമെന്നും ഉത്തരവിൽ പറയുന്നു

കാബൂൾ: കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ കാണാൻ ഇടയാവരുതെന്ന വിചിത്ര ഉത്തരവുമായി താലിബാൻ. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകൾ ഉണ്ടാവരുത്. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും ഉത്തരവിൽ പറയുന്നു.

സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്‍റെ പരിസരം എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന വിധത്തിലുള്ള ജനാലകൾ പുതിയ കെട്ടിടങ്ങളിൽ പാടില്ല എന്നാണ് താലിബാൻ സർക്കാർ വക്താവ് അറിയിച്ചത്. സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറിൽ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നാണ് സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നത്. 

സമീപത്തെ വീടുകൾ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് മുനിസിപ്പൽ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകൾക്ക് ഇത്തരം ജാലകങ്ങൾ ഉണ്ടെങ്കിൽ കാഴ്ച മറയും വിധം മതിൽ പണിയണമെന്നും ഉത്തരവിൽ പറയുന്നു. 

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഈ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തി. താലിബാൻ അധികൃതർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിയന്ത്രിക്കുകയും തൊഴിൽ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. പിന്നാലെയാണ് ജനാലകൾ സംബന്ധിച്ച ഉത്തരവ്. 

അടിയ്ക്ക് തിരിച്ചടി; ‌പാകിസ്ഥാനെ ആക്രമിച്ച് താലിബാൻ, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയുടെ പണം, പാകിസ്ഥാന്‍റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം; നാറ്റോ മാതൃകയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിന് ശ്രമമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയെ 'ഹൈ റിസ്ക്' വിഭാഗത്തിലേക്ക് തരംതാഴ്ത്തി ഓസ്ട്രേലിയ, കാരണം കേരള പൊലീസിന്‍റെ കണ്ടെത്തല്‍!