വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം നടത്തി താലിബാന്‍

Published : Sep 26, 2021, 07:02 AM IST
വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം നടത്തി താലിബാന്‍

Synopsis

നാലുമൃതദേഹങ്ങളാണ് മെയിന്‍ സ്ക്വയറിലേക്ക് കൊണ്ടുവന്നത് ഇതില്‍ ഒരു മൃതദേഹമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് പൊതുപ്രദര്‍ശനത്തിന് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

മനുഷ്യാവകാശത്തിന് (Human Rights)വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍(Taliban). വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി(hang dead body from crane) ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍റെ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്ക്വയറില്‍ ഇന്നലൊണ് താലിബാന്‍ പ്രഖ്യാപനങ്ങളെ കാറ്റില്‍ പറത്തി കിരാത നടപടി കാണിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

നാലുമൃതദേഹങ്ങളാണ് മെയിന്‍ സ്ക്വയറിലേക്ക് കൊണ്ടുവന്നത് ഇതില്‍ ഒരു മൃതദേഹമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് പൊതുപ്രദര്‍ശനത്തിന് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ അധികാരം പിടിച്ചെടുക്കുന്ന സമയത്ത് മനുഷ്യാവകാശം മാനിക്കുമെന്ന താലിബാന്‍റെ ഉറപ്പ് പാഴ് വാക്കായിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മൃതദേഹങ്ങളുടെ ഇത്തരത്തിലുള്ള പ്രദര്‍ശനം സംബന്ധിച്ച് ഇതുവരെ താലിബാന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതേസമയം ശരിയ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന താലിബാന്‍ നേതാവായ മുല്ലാ നൂറുദ്ദീന്‍ തുറാബി കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിച്ഛേദം നടത്തുകയും ചെയ്യുമെന്ന് വിശദമാക്കിയിരുന്നു. 1996-2001 കാലഘട്ടത്തില്‍ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഉത്തരവുകള്‍ ഇട്ട ധര്‍മ്മ പ്രചാരണം ദുര്‍മാര്‍ഗം തടയല്‍ എന്ന മന്ത്രാലയം താലിബാന്‍ വീണ്ടും ആവിഷ്കരിച്ചത് ആശങ്ക പടര്‍ത്തുന്നുണ്ട്.

ശരിയ നിയമം ലംഘിക്കുന്നവര്‍ക്ക് അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശങ്ങള്‍ പോലുള്ളവ പോലും നിഷേധിക്കുന്നത് ഇവരുടെ രീതിയാണ്. ആളുകളെ പൊതുവിചാരണ ചെയത് അംഗവിച്ഛേദം നടത്തുന്നതും മൃതദേഹം പൊതുവായി പ്രദര്‍ശിപ്പിക്കുന്നതും 1996 -2001 കാലഘട്ടത്തില്‍ പതിവായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'