
ബെർലിൻ മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും താലിബാൻ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ജർമൻ ടിവി ചാനൽ ടോയ്ഷ് വെല്ലെയുടെ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചതായി ജെർമൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം മാധ്യമപ്രവർത്തകന്റെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോർട്ട്. ജർമനിയിലുള്ള മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും, അവർ അപകടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡിഡബ്ല്യുഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ച് രംഗത്തെത്തി. അതേസമയം അഫ്ഗാനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹസാര ഗോത്രവിഭാഗക്കാരെ താലിബാൻ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. ഭരണമേറ്റെടുത്തതോടെ താലിബാൻ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതിയും ആംനെസ്റ്റി പങ്കുവച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam