
കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 34 അഫ്ഗാന്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പോരാട്ടം തുടരുകയാണെന്നും താലിബാന്‍ ഭീകരവാദികള്‍ക്കും നഷ്ടം സംഭവിച്ചെന്നും തഖര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജവാദ് ഹെജ്രി എഎഫ്പിയോട് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് തലവനടക്കം 34 പേര്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി തഖര്‍ പ്രവിശ്യ ആരോഗ്യ ഡയറക്ടര്‍ അബ്ദുല്‍ ഖയൂം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ മറ്റൊരു ഓപറേഷന് വേണ്ടി പോകുന്നതിനിടെ താലിബാന്‍ ഭീകരവാദികള്‍ ഒളിഞ്ഞിരുന്ന് വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തെക്കുറിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ താലിബാന്റെ ആക്രമണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam