അഭയാർഥി ചാവേറായി പൊട്ടിത്തെറിച്ചു, താലിബാൻ പ്രമുഖ നേതാവും അഭയാർഥി മന്ത്രിയുമായ ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published : Dec 11, 2024, 06:25 PM ISTUpdated : Dec 22, 2024, 01:09 AM IST
അഭയാർഥി ചാവേറായി പൊട്ടിത്തെറിച്ചു, താലിബാൻ പ്രമുഖ നേതാവും അഭയാർഥി മന്ത്രിയുമായ ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Synopsis

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്‍റെ പ്രമുഖ നേതാവ് ഖലീൽ ഹഖാനിയുടെ കൊലപാതകം താലിബാനെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ വൻ സ്ഫോടനം, 3 പേർ മരിച്ചു; സംഭവം മുർഷിദാബാദിൽ

മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിലാണ് മന്ത്രി കൊല്ലപ്പെട്ടതെന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നത്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകരും മറ്റൊരാളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

താലിബാൻ നേതൃത്വത്തിലെ നിർണായക ശക്തിയായ ഹഖാനി നെറ്റ്വർക്കിലെ പ്രബലനായിരുന്നു ഖലീൽ. അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജ് ഹഖാനിയുടെ അമ്മാവനും ഹഖാനി നെറ്റ്വർക്കിന്റെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനുമാണ്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർത്ഥിയാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഖലീൽ ഹഖാനിയുടെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിന്റെ മരണം താലബിനാന് കനത്ത തിരിച്ചടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സിറിയയിൽ നിന്നും പുറത്തുവന്ന വാർത്ത് പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെത്തിയെന്ന് സ്ഥിരീകരണമായിട്ടുണ്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചത്. ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയൻ ജനതയെയും  താലിബാൻ അഭിനന്ദിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി.

PREV
click me!

Recommended Stories

മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'