വീടിന്‍റെ മേൽക്കൂരയും  ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മുർഷിദാബാദ്: പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ് സംഭവം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.

വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സംഭവത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ ബോംബ് സ്ഫോടനച്ചിൽ മൂന്ന് വീടുകൾ തകർന്നിരുന്നു. അന്ന് നാല് പേർ മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More : സുരക്ഷക്ക് 4000 പൊലീസ്, എന്നിട്ടും 12 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു; മുംബൈയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം