റെയ്ഡ്, അറസ്റ്റ്, ഏറ്റുമട്ടൽ; അഫ്​ഗാനിൽ എട്ട് ഐഎസ് ഭീകരരെ വധിച്ചെന്ന് താലിബാൻ

Published : Jan 05, 2023, 06:54 PM IST
റെയ്ഡ്, അറസ്റ്റ്, ഏറ്റുമട്ടൽ; അഫ്​ഗാനിൽ എട്ട് ഐഎസ് ഭീകരരെ വധിച്ചെന്ന് താലിബാൻ

Synopsis

കൊല്ലപ്പെട്ട എട്ട് പേർക്ക് പുറമേ, താലിബാൻ ഭരണകൂടം ഒമ്പത് ഐഎസ് ഐഎസ് ഉദ്യോഗസ്ഥരെയും റെയ്ഡുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് മുജാഹിദ് കൂട്ടിച്ചേർത്തു.

കാബൂൾ: എട്ട് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ അറിയിച്ചു. ഐഎസിന്റെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുകയും എട്ട് ഐസിസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തെന്ന് താലിബാൻ ഔദ്യോ​ഗികമായി അറിയിച്ചു. ബുധനാഴ്ച കാബൂളിലും പടിഞ്ഞാറൻ നിംറോസ് പ്രവിശ്യയിലും റെയ്ഡ് നടത്തിയതായി താലിബാൻ വക്താവ് സബിജുള്ള മുജാഹിദ് പറഞ്ഞു. കാബൂൾ ഹോട്ടൽ ആക്രമണം, പാകിസ്ഥാൻ എംബസി ആക്രമണം, വ്യോമതാവള ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് മുജാഹിദ് പറഞ്ഞു.

കൊല്ലപ്പെട്ട എട്ട് പേർക്ക് പുറമേ, താലിബാൻ ഭരണകൂടം ഒമ്പത് ഐഎസ് ഐഎസ് ഉദ്യോഗസ്ഥരെയും റെയ്ഡുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് മുജാഹിദ് കൂട്ടിച്ചേർത്തു. ചൈനീസ് ഹോട്ടൽ ആക്രമണത്തിൽ ഇവർക്ക് പ്രധാന പങ്കുണ്ട്. വിദേശ ഐഎസ് അംഗങ്ങൾക്ക് അഫ്ഗാനിസ്ഥാനിലേക്ക് വരാൻ വഴിയൊരുക്കിയെന്നും മുജാഹിദ് ട്വീറ്റിൽ പറഞ്ഞു. താലിബാനും ഐഎസും അഫ്​ഗാനിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്. ഖൊറാസാൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്കെപി) എന്ന സംഘടനയിലൂടെ രാജ്യത്ത് സജീവമായ ഐഎസ്, താലിബാൻ ഭരണകൂടത്തെ തകർക്കാൻ നിരന്തരം ബോംബാക്രമണങ്ങൾ നടത്തിയിരുന്നു. 

ഞായറാഴ്ച അഫ്ഗാൻ തലസ്ഥാനത്തെ സൈനിക വിമാനത്താവളത്തിൽ ചെക്ക് പോയിന്റിന് സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിസംബറിൽ ലോംഗൻ ഹോട്ടൽ ആക്രമണത്തിൽ പങ്കെടുത്ത അതേ തീവ്രവാദിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അബ്ദുൽ ജബ്ബാർ എന്ന ഭീകരനാണ് അക്രമം നടത്തിയതെന്നും ഐഎസ് വ്യക്തമാക്കി. വെടിയുണ്ടകൾ തീർന്നതിനെ തുടർന്നാണ് അക്രമത്തിൽ നിന്ന് പിന്മാറിയത്. 

ഐഎസിന്റെ പ്രാദേശിക ​ഗ്രൂപ്പായ ISIS-K‌ എന്ന സംഘടനയാണ് അഫ്​ഗാനിൽ താലിബാന്റെ പ്രധാന എതിരാളി. 2021-ൽ താലിബാൻ ഏറ്റെടുത്തതിനുശേഷം നിരവധി ആക്രമണങ്ങളാണ് ഐഎസ് നടത്തിയത്. 20 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ 2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു