പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്

Published : Jan 05, 2023, 08:51 AM ISTUpdated : Jan 05, 2023, 10:18 AM IST
പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്

Synopsis

ലളിതമായ ചടങ്ങുകൾ മതിയെന്ന പോപ്പ് എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകൾ. 


പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ തുടങ്ങുക. ഫ്രാൻസിസ് മാർപാപ്പ, ചടങ്ങുകൾക്ക് നേതൃത്വം നൽകും. ലളിതമായ ചടങ്ങുകൾ മതിയെന്ന പോപ്പ് എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകൾ. പോപ്പിനെ  അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്. 

സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ പോപ്പിന്‍റെ മൃതദേഹം നാല് ദിവസത്തോളം പൊതുദർശനത്തിന് വച്ചിരുന്നു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി ഓരോ മണിക്കൂറിലും ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ. കേരളത്തിൽ നിന്ന് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. 

സൈനിക സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ജനനം 1927 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായിരുന്നു അദ്ദേഹം. യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം 1945 ലാണ് സെമിനാരി ജീവിതം ആരംഭിക്കുന്നത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962 ൽ  രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി അദ്ദേഹം പേരെടുത്തു. 1977 ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും. 1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്‍റെത് കടുത്ത നിലപാടുകളായിരുന്നു.

കൂടുതല്‍ വായനയ്ക്ക്: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

കൂടുതല്‍ വായനയ്ക്ക്:  'സഭയെ ദിശാബോധത്തോടെ നയിച്ചു', ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കത്തോലിക്കാസഭ

 

PREV
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ