ചെറിയ ബോട്ട് വേഗത്തിൽ പോയി, പിന്നാലെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം; എണ്ണ കടലിലേക്ക് ഒഴുകുന്നു, മുന്നറിയിപ്പ്

Published : Mar 05, 2026, 09:58 AM IST
oil tanker attacked in kuwait

Synopsis

സ്ഫോടനത്തെ തുടർന്ന് ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ മുബാറക് അൽ കബീർ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കുകയും, തൊട്ടു പിന്നാലെ ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തിൽ പോകുന്നത് കാണുകയും ചെയ്തുവെന്ന് ടാങ്കറിലെ മാസ്റ്റർ അറിയിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) അകലെയാണ് സ്‌ഫോടനം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സ്‌ഫോടനത്തെത്തുടർന്ന് ഒരു കാർഗോ ടാങ്കിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി 'ഹോമോ ജൂലുവെൻസിസ്'; മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ
ഒന്നല്ല, ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക