താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; ഡേറ്റിങ് പരസ്യം പങ്കുവച്ച് അധ്യാപകൻ

Published : Dec 13, 2019, 09:51 AM ISTUpdated : Dec 13, 2019, 10:04 AM IST
താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; ഡേറ്റിങ് പരസ്യം പങ്കുവച്ച് അധ്യാപകൻ

Synopsis

'പങ്കാളി മരിച്ചതിനാൽ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്', എന്നതായിരുന്നു പരസ്യം. 

വാഷിങ്ടൺ: ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ട് തേടി ഡേറ്റിങ് പരസ്യം പങ്കുവച്ച് ഉടമ. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ സ്നേഹനിധിയായ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ് പരസ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു മഞ്ഞ താറാവിന്റെ കൂട്ടാളിയെ ക്രൂരനായ ഒരു പൂച്ച അകത്താക്കിയത്. ഇതോടെ ഒറ്റയ്ക്കായ താറാവ് വളരെയധികം ദുഖിതയാണെന്നും ക്രിസ് പരസ്യത്തിൽ പറഞ്ഞു.

ബ്ലൂ ഹിൽസിലെ ​പലച്ചരക്ക് കടയ്ക്ക് മുന്നിലുള്ള ബോർഡിലാണ് ക്രിസ് പരസ്യത്തിന്റെ പോസ്റ്റർ പതിച്ചിരിക്കുന്നത്. 'പങ്കാളി മരിച്ചതിനാൽ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്', എന്നതായിരുന്നു പരസ്യം. വെള്ള കടലാസിൽ മഞ്ഞ താറാവിനെ വരച്ച്, ഇമെയിൽ അഡ്രസ്  അടക്കം ഉൾപ്പെടുത്തിയുള്ളതായിരുന്നു പരസ്യം.

ക്രിസിന്റെ പരസ്യം കണ്ട് നിരവധി പേർ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ഒടുവിൽ ഫാം ഉടമയായ സാദി ​ഗ്രീനുമായി കൂടിക്കാഴ്ച നടത്താൻ ക്രിസ് തീരുമാനിച്ചു. ഞായറാഴ്ച അദ്ദേഹം മഞ്ഞ താറാവിന് യോജിച്ച പങ്കാളിയുമായി ക്രിസിന്റെ വീട്ടിലെത്തുമെന്ന് ബാങ്കർ ഡയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. മഞ്ഞ താറാവിന്റെ ഇഷ്ടവിഭവമായ മീൻ വിഭവങ്ങളും തീൻ മേശയിൽ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിപ്പോഴും ഹിമാലയത്തിൽ എവിടെയോ ഉണ്ട്! 60 വർഷം മുമ്പ് സിഐഎ വിട്ടുപോയ ആണവ ഉപകരണം, അകത്ത് നാഗസാക്കിയയിൽ പ്രയോഗിച്ച പ്ലൂട്ടോണിയത്തിന്റെ മൂന്നിലൊന്ന്
സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ