സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം; 12പേർ കൊല്ലപ്പെട്ടു, നിരവധിപേർ ബന്ദികൾ

Published : Aug 21, 2022, 02:10 AM ISTUpdated : Aug 21, 2022, 08:38 AM IST
സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം; 12പേർ കൊല്ലപ്പെട്ടു, നിരവധിപേർ ബന്ദികൾ

Synopsis

വെള്ളിയാഴ്ച വൈകുന്നേരം ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ രണ്ട് കാർ ബോംബുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ഷബാബ് വിമതർ ഏറ്റെടുത്തു.

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ ​ഹോട്ടലിന് നേരെ നടത്തിയ  ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 മണിക്കൂർ നടത്തിയ ഓപ്പറേഷന് ശേഷം ബന്ദികളെ മോചിപ്പിച്ചതായി സൂചനയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ രണ്ട് കാർ ബോംബുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ഷബാബ് വിമതർ ഏറ്റെടുത്തു. 12 പേർ മരിച്ചതായും കൊല്ലപ്പെട്ടവർ സാധാരണക്കാരണെന്നും  ഇന്റലിജൻസ് ഓഫീസർ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ആയുധധാരികളായ ഭീകരവാദികൾ ഹോട്ടലിന്റെ രണ്ടാം നിലയിൽ നിരവധി പേരെ ബന്ദികളാക്കി. സുരക്ഷാസേനയെ ത‌‌‌ട‌‌യാൻ ബോംബെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെ രാത്രിയിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഹോട്ടലിന്റെ വലിയ ഭാഗങ്ങൾ പോരാട്ടത്തിൽ തകർന്നു. മേയിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്. 10 വർഷത്തിലേറെയായി സോമാലിയൻ സർക്കാരിനെ താഴെയിറക്കാൻ അൽ ഷബാബ് ശ്രമിക്കുകയാണ്. 

കഴിഞ്ഞ ദിവസം അഫ്​ഗാനിലെ പള്ളിയിൽ സ്ഫോടനം നടന്നിരുന്നു. 20ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. പ്രാ‍ർഥനക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. ഐഎസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് താലിബാന്റെ ആരോപണം. 

'ജനസംഖ്യ കുറവ്, ‌യുദ്ധം ചെയ്യാനാളില്ല'; 10 മക്കളെ പ്രസവിക്കുന്നവർക്ക് പുരസ്കാരം പ്രഖ്യാപിച്ച് പുട്ടിൻ

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
25 ലക്ഷത്തോളം പേരെ ബാധിക്കും, 16 വയസിൽ താഴെയുള്ളവർക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരോധനമെർപ്പെടുത്തി ഓസ്ട്രേലിയ