
ബാങ്കോക്: തായ്‍ലൻഡിലെ വനിതാ നേതാവിന് നേരെ ഗുരുതര ലൈംഗിക ആരോപണം തുടർന്ന് വിവാദം. 45 കാരിയായ പ്രപാപോർൺ ചോയിവാഡ്‌കോക്കെതിരെയാണ് ആരോപണമുയർന്നത്. 24കാരനായ ദത്തുപുത്രനുമായുള്ള അവിഹിത ബന്ധം ഭർത്താവ് തന്നെയാണ് പിടികൂടിയത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോർട്ട് പ്രകാരം സന്യാസി കൂടിയായ 24 കാരൻ ഫ്രാ മഹായ്‌ക്കൊപ്പം കിടക്കയിൽ നിന്ന് ഭർത്താവ് പിടികൂടുകയായിരുന്നു.
സംശയത്തെ തുടർന്ന് അഞ്ച് മണിക്കൂർ വാഹനമോടിച്ചാണ് ഇയാൾ ഭാര്യയുടെ അടുത്തെത്തിയത്. ദത്തുപുത്രനുമായുള്ള ബന്ധത്തിൽ ഭർത്താവിന് സംശയം തോന്നുകയും അവരെ പിടികൂടാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഫ്രാ മഹായെ ക്ഷേത്രത്തിൽ നിന്ന് ദമ്പതികൾ ദത്തെടുത്തത്. സന്യാസി ഇപ്പോൾ ഒളിവിലാണ്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവാണ് വീഡിയോ ഷൂട്ട് ചെയ്തത്.
മധ്യ തായ്‌ലൻഡിലെ ഒരു പ്രവിശ്യയായ സുഖോത്തായിയിൽ നിന്നുള്ള ജനപ്രിയ നേതാവാണ് ചോയിവാഡ്‌കോ. നിലവിൽ ഒരു പ്രാദേശിക ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്നു. ഡെമോക്രാറ്റ് പാർട്ടി അംഗമാണ്. അഴിമതിക്കേസിൽ അന്വേഷണ വിധേയമായി അവരെ പാർട്ടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam