വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'

Published : Dec 26, 2025, 04:29 AM IST
vishnu murti vandalised

Synopsis

തായ്‍ലൻഡ്-കംബോഡിയൻ അതിർത്തിയിലെ വിഷ്ണു പ്രതിമ സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കിയതായി തായ്‍ലൻഡ് അധികൃതർ അറിയിച്ചു. 

ബാങ്കോങ്: വിഷ്ണു പ്രതിമ തകർത്തതിനെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി തായ്‍ലൻഡ്. പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‍ലൻഡ് അധികൃതർ അറിയിച്ചു. ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനോ പവിത്രമായ സ്ഥാപനങ്ങളെ അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല നടപടിയെന്നും, മറിച്ച് തായ്‌ലൻഡിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവർ വ്യക്തമാക്കി. തായ്‌ലൻഡ് സൈന്യം ഒരു ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു വിഗ്രഹം തകർക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് അപലപിച്ച് ഇന്ത്യ രം​ഗത്തെത്തി.

കംബോഡിയൻ പ്രദേശമായ ആൻ സെസ് പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്ന് പ്രീഹ് വിഹാറിന്റെ വക്താവ് ലിം ചാൻപൻഹ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 2014 ൽ നിർമ്മിച്ച വിഷ്ണു പ്രതിമയുടെ പൊളിച്ചുമാറ്റൽ തിങ്കളാഴ്ച നടന്നതായും തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ (328 അടി) അകലെയാണെന്നും ചാൻപൻഹ പറഞ്ഞു. ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന ഒരു മതകേന്ദ്രമാണ് പ്രതിമയെന്ന് കംബോഡിയ ആരോപിച്ചു.

തർക്കമുള്ള തായ്-കംബോഡിയൻ അതിർത്തി പ്രദേശമായ ചോങ് ആൻ മായിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്നും തായ് മേഖലയുടെ മേൽ നിയമവിരുദ്ധമായി പരമാധികാരം അവകാശപ്പെടാൻ കംബോഡിയൻ പട്ടാളക്കാർ പ്രതിമ സ്ഥാപിച്ചുവെന്നും തായ് പ്രസ്താവനയിൽ പരാമർശിച്ചു.

തായ്‌ലൻഡ് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചിത്രങ്ങൾ കാരണം തെറ്റിദ്ധാരണകൾ മൂലമുണ്ടായേക്കാവുന്ന എന്തെങ്കിലും അസ്വസ്ഥതകൾക്ക് ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ പ്രസ്താനയിൽ പറഞ്ഞു.

സമാധാനം നിലനിൽക്കാനും ജീവഹാനിയും സ്വത്തുനാശവും തടയുന്നതിനും സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ജൂലൈയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ഉണ്ടായിട്ടും, ഈ മാസം സംഘർഷം പുനരാരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
ആശംസയോ ആക്രമണമോ? ട്രംപിന്റെ ക്രിസ്മസ് സന്ദേശം! 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്