തായ്‌ലാന്‍ഡില്‍ പുതു ചരിത്രം, സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു

Published : Jan 23, 2025, 12:15 PM ISTUpdated : Jan 23, 2025, 12:45 PM IST
തായ്‌ലാന്‍ഡില്‍ പുതു ചരിത്രം, സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു

Synopsis

ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും നിയമം അനുവ​ദിക്കും. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും.

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ പുതു ചരിത്രം, സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവർ​ഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി, വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവർ​ഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കും.

Read More... അമേരിക്കയിൽ വീണ്ടും കാട്ടുതീ, അതിവേഗം പടരുന്നു; 2 മണിക്കൂറിൽ 5000 ഏക്കർ തീയെടുത്തു; രക്ഷാപ്രവർത്തനം ഊ‍ർജ്ജിതം

കൂടാതെ ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും നിയമം അനുവ​ദിക്കും. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും. നിയമപ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി. കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു. 

Asianet News Live

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം