
2025ലെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്. നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങൾ, സൈനിക ശക്തി എന്നിവയുൾപ്പെടെ നിരവധി നിർണായക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. പട്ടികയിൽ അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തും ഇസ്രായേൽ പത്താം സ്ഥാനത്തുമാണ്. യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലെ പ്രൊഫസർ ഡേവിഡ് റീബ്‌സ്റ്റൈന്റെ നേതൃത്വത്തിലുള്ള ബിഎവി ഗ്രൂപ്പ് ഗവേഷകരാണ് റാങ്കിംഗ് നടത്തിയത്.
30.34 ട്രില്യൺ ഡോളർ ജിഡിപിയും 34.5 കോടി ജനസംഖ്യയുമുള്ള യുഎസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 19.53 ട്രില്യൺ ഡോളർ ജിഡിപിയും 1.419 ബില്യൺ ജനസംഖ്യയുമുള്ള ചൈനയാണ് രണ്ടാമത്തെ ഏറ്റവും ശക്തമായ രാജ്യം.
2.2 ട്രില്യൺ ഡോളർ ജിഡിപിയും 84 ദശലക്ഷം ജനസംഖ്യയുമുള്ള പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 3.73 ട്രില്യൺ ഡോളർ ജിഡിപിയും 69 ദശലക്ഷം ജനസംഖ്യയുമുള്ള യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടൻ) ഈ വർഷം പട്ടികയിൽ നാലാം സ്ഥാനത്താണ്. 4.92 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും 8.54 കോടി ജനസംഖ്യയുമുള്ള ജർമ്മനി അഞ്ചാമതും 1.95 ട്രില്യൺ ഡോളർ ജിഡിപിയും 5.17 കോടി ജനസംഖ്യയുമുള്ള ദക്ഷിണ കൊറിയ പട്ടികയിൽ ആറാം സ്ഥാനത്തുമാണ്.
3.28 ട്രില്യൺ ഡോളർ ജിഡിപിയും 6.65 കോടി ജനസംഖ്യയുമുള്ള ഫ്രാൻസ് ഏഴാമതും 4.39 ട്രില്യൺ ഡോളർ ജിഡിപിയും 12.37 ദശലക്ഷം ജനസംഖ്യയുമുള്ള ജപ്പാൻ എട്ടാമതുമാണ്. 1.14 ട്രില്യൺ ഡോളർ ജിഡിപിയും 3.39 കോടി ജനസംഖ്യയുമുള്ള സൗദി അറേബ്യ ഒമ്പതാം സ്ഥാനത്തെത്തി. ഈ വർഷം പട്ടികയിൽ പത്താം സ്ഥാനത്താണ് ഇസ്രായേൽ. 550.91 ബില്യൺ ഡോളറിന്റെ ജിഡിപിയും 93.8 ലക്ഷം ജനസംഖ്യയുമുള്ള രാജ്യമാണ് ഇസ്രായേൽ. പട്ടികയിൽ 12-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 3.55 ട്രില്യൺ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ജനസംഖ്യയാകട്ടെ 1.43 ബില്യണും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam