
മാലി: അവധി ആഘോഷിക്കാന്‍ മാലിദ്വീപിലെത്തിയ യുവതിക്ക് സ്രാവിന്‍റെ കടിയേറ്റു. ട്രാവല്‍ വ്ളോഗറായ ചാള്‍സിനാണ് സ്രാവിന്‍റെ കടിയേറ്റത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചാള്‍സും ആന്‍റോണിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. അവധി ആഘോഷിക്കുന്നതിനുവേണ്ടിയാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. മാലിദ്വിപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്ന് അപകടകാരികളല്ലാത്ത മീനുകളോടൊപ്പം നീന്തുന്നതാണ്. ഇതില്‍ വലുതും ചെറുതുമായ മീനുകള്‍ ഉള്‍പ്പെടുന്നു.
വലിയ സ്രാവുകളും ട്യൂണ പോലുള്ള ചെറിയ മത്സ്യങ്ങളുമുള്ള പൂളില്‍ നീന്തുകയായിരുന്നു ചാള്‍സ്. അപ്രതീക്ഷിതമായി ചാള്‍സിന്‍റെ കയ്യില്‍ സ്രാവ് കടിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ചാള്‍സിന് കൈ പിന്‍വലിക്കാന്‍ സാധിച്ചു. അതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. മുറിവില്‍ നിന്ന് ചെറിയ രീതിയില്‍ രക്തം ഒഴുകുന്നതും സ്രാവിന്‍റെ കടിയേറ്റ ചാള്‍സിനെ ഡോക്ടര്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പോസ്റ്റില്‍ കമന്‍റുമായെത്തിയത്. ചാള്‍സ് അറിഞ്ഞുകൊണ്ട് കൈ സ്രാവിന്‍റെ വായിലിട്ടതാണ്, ഭാഗ്യവശാല്‍ രക്ഷപ്പെട്ടു, കൈ ഇപ്പൊ പോയേനെ എന്നിങ്ങനെയാണ് ചില കമന്‍റുകള്‍.
''ചിലകാര്യങ്ങളില്‍ വ്യക്തത വരുത്തുന്നു. ചാള്‍സ് അറിഞ്ഞുകൊണ്ട് അവളുടെ കൈ സ്രാവിന്‍റെ വായില്‍ ഇട്ടതല്ല. ദൃശ്യങ്ങളില്‍ അങ്ങനെ തോന്നിക്കുന്നതാണ്. ചാള്‍സിന്‍റെ കൈ ചെറിയ ട്യൂണ മത്സ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് സ്രാവ് കടിക്കാന്‍ ശ്രമിച്ചത്. ട്യൂണയല്ല എന്ന് തരിച്ചറിതോടെ പെട്ടന്ന് തന്നെ അത് പിന്മാറുകയും ചെയ്തു'' - എന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam