
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സിംഹത്തെ മയക്കിക്കിടത്തി പാർട്ടിയിൽ കഴ്ച വസ്തുവാക്കി പിറന്നാളാഘോഷിച്ച് വീഡിയോ ഇൻഫ്ലുവൻസർ. ലാഹോറിലാണ് ക്രൂരമായ പിറന്നാൾ പാർട്ടി നടന്നത്. പാക്കിസ്ഥാനി ഇന്ഫ്ലുവൻസർ സുസൻ ഖാൻ ആണ് തന്റെ പിറന്നാൾ ഇത്തരത്തിൽ ആഘോഷമാക്കിയത്. ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഇവർക്കെതിരെ രംഗത്തെത്തി.
മൃഗസംരക്ഷണ സംഘടനയായ പ്രൊട്ടക്ട് സേവ് ആനിമൽസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. ആഘോഷങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അതിനായി മൃഗങ്ങളെ ബലിയാടാക്കുന്നത് കണ്ടുനിൽക്കില്ലെന്നും ഇൻസ്റ്റഗ്രാമിലൂടെ സംഘടന വ്യക്തമാക്കി. നിങ്ങളെപ്പോലെ ശ്വസിക്കുകയും ജീവനുള്ളതുമാണ് മൃഗങ്ങളെന്ന് എന്തുകൊണ്ടാണ് മനസ്സിലാകാത്തത് - സംഘടന ചോദിച്ചു.
നിങ്ങളെ മയക്കി കിടത്തി, വലിയ ശബ്ദമുളള സ്ഥലത്ത് കെട്ടിയിട്ടാൽ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടും? മനുഷ്യത്വം മറക്കുന്ന ആദ്യത്തെ ജീവി മനുഷ്യനാണെന്നത് വിരോധാഭാസമാണ്. നിങ്ങളുടെ ആഘോഷങ്ങളിൽ നിങ്ങളുടെ സ്റ്റാറ്റസും സമ്പാദ്യവും കാണിക്കാനുള്ള പ്രദർശനവസ്തുക്കളല്ല മൃഗങ്ങൾ. - പോസ്റ്റിൽ പറയുന്നു. സനാഖാനെ വിമർശിച്ചുകൊണ്ടുള്ളതാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam