
ലണ്ടന്‍: സര്‍ക്കാറിന്റെ കൊവിഡ് മാനദണ്ഡം ലംഘിച്ച മന്ത്രി രാജിവെച്ചു. ബ്രിട്ടനിലാണ് സംഭവം. യുകെ ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് അടുത്ത സഹായിയെ മാനദണ്ഡം ലംഘിച്ച് ചുംബിച്ചതിനെ തുടര്‍ന്ന് രാജിവെച്ചത്. മുന്‍ സാമ്പത്തിക മന്ത്രി സാജിദ് ജാവിദ് പകരം ചുമതലയേറ്റെടുത്തു. സണ്‍ ദിനപത്രമാണ് ഒളിക്യാമറയിലൂടെ ചിത്രം പകര്‍ത്തിയത്. മെയ് ആറിന് ഹാന്‍കോക് തന്റെ ഓഫിസില്‍വെച്ച് സഹായിയെ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തുടര്‍ന്ന് പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് സാധാരണക്കാരില്‍ നിന്ന് പിഴയീടാക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്.
തുടക്കത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹാന്‍കോക്കിന് പിന്തുണ നല്‍കിയെങ്കിലും പ്രതിഷേധം കടുത്തതോടെ രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യസെക്രട്ടറിയുടെ നിയമനം ഇതുവരെ പുറത്തറിയിക്കാത്തതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍ ലോബിയിസ്റ്റ് ഗിന കൊളാഡെയ്ഞ്ചലോയെയാണ് സര്‍ക്കാര്‍ ആരോഗ്യസെക്രട്ടറിയുടെ സഹായിയായി നിയമിച്ചത്. ഹാന്‍കോകും ഗിനയും വിവാഹിതരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam