രണ്ടാം നാൾ വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

Published : May 08, 2025, 10:01 PM ISTUpdated : May 08, 2025, 10:18 PM IST
രണ്ടാം നാൾ വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

Synopsis

രണ്ടാം ദിനം ആദ്യം വെള്ളപ്പുക ഉയര്‍ന്നതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി. 

വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മരണത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി. 

വത്തിക്കാന്‍ ന്യൂസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകലില്‍ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ 133 കർദിനാൾ വോട്ടർമാരാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തത്. സെന്‍റ്. പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാനപ്പെട്ട ജനവാതിലിലൂടെ പുറത്തേക്ക് വരുമ്പോൾ മാത്രമേ ആരാണ് പുതിയ മാര്‍പ്പാപ്പയെന്ന് ലോകത്തിന് അറിയാന്‍ കഴിയൂ. 

133 കർദ്ദിനാൾമാരാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തത്. സിസ്റ്റീൻ ചാപ്പലിലെ മേല്‍ക്കൂരയില്‍ വരച്ച മൈക്കലാഞ്ചലോയുടെ പെയിന്‍റിംഗിന് താഴെ  നടക്കുന്ന രഹസ്യയോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ദിനം നടന്ന തെരഞ്ഞെടുപ്പില്‍ മാർപ്പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. രണ്ടാം ദിനമായ ഇന്നും രാവിലെ നടന്ന വോട്ടെടുപ്പില്‍ കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകളില്‍ സ്ഥാപിച്ച പുകക്കുഴലിലൂടെ വെള്ളപ്പുക എത്തിയത്.

ഇതോടെ ചാപ്പലില്‍ നടന്നിരുന്ന കോണ്‍ക്ലേവിന് സമാപനമായി. 750 വര്‍ഷത്തെ പാരമ്പര്യമുള്ള രഹസ്യ സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ് കോണ്‍ക്ലേവിൽ നടന്നിരുന്നത്. കോണ്‍ക്ലേവിലെ രഹസ്യങ്ങൾ പുറത്ത് പോകാതിരിക്കാന്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോണ്‍ക്ലേവിന് എത്തിച്ചിരുന്ന ഭക്ഷണത്തിന് പോലും കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്