തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ഇസ്രായേൽ ആരോപിച്ചു.

ബൈറൂത്ത്: ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ക്യമ്പിൽ കഴിഞ്ഞിരുന്നവർ അടക്കം 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ഇസ്രായേൽ ആരോപിച്ചു. ഹമാസ് ആരോപണം നിഷേധിച്ചു. അതേസമയം യുദ്ധത്തിൽ തകർന്ന പ്രദേശം പുനർനിർമ്മിക്കുന്നതിന് ''ബോർഡ് ഓഫ് പീസ്' 5 ബില്യൺ ഡോളർ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖാലിദ് മുഹമ്മദ് അൽ-അഹമ്മദ് എന്ന സിറിയൻ പൗരനാണെന്ന് ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. ലബനനിലെ ഫലസ്തീനിയൻ ഇസ്‌ലാമിക്‌ ജിഹാദ് (പിഐജെ) അംഗങ്ങളെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. 2024 നവംബറിൽ ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും, അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ലെബനനിൽ ഏതാണ്ട് എല്ലാ ദിവസവും ആക്രമണം തുടരുന്നുണ്ട്.