Beetle Attack : വണ്ടുകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ തെരുവുവിളക്കുകൾ അണച്ച് ഇരുട്ടിലാണ്ട് ഈ പട്ടണം

Published : Jan 19, 2022, 02:34 PM ISTUpdated : Jan 20, 2022, 12:28 PM IST
Beetle Attack : വണ്ടുകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ തെരുവുവിളക്കുകൾ അണച്ച് ഇരുട്ടിലാണ്ട് ഈ പട്ടണം

Synopsis

 പട്ടണത്തിലെ പോലീസ് സ്റ്റേഷനും,  ചില ഫ്ലാറ്റുകളും, നിരവധി വാഹനങ്ങളും മറ്റും ഈ വണ്ടുകൾ ഇതിനകം തന്നെ നശിപ്പിച്ചു കഴിഞ്ഞു. 

ലാ പോംപെ: അർജന്റീനയിലെ ലാ പോംപെ പ്രവിശ്യയിലെ ചെറുപട്ടണമാണ് സാന്റാ ഇസബെൽ(Santa Isabel). 2500 -ൽ പരം പേർ താമസമുള്ള ഈ ടൗൺ കഴിഞ്ഞ കുറെ ദിവസമായി വണ്ടുകളുടെ (beetle)സംഘം ചേർന്നുള്ള അധിനിവേശത്തിൽ ആകെ വലഞ്ഞ മട്ടാണ്.  വീടുകളിലും കടകളിലും തെരുവിലും എല്ലാം ഈ വണ്ടുകൾ കൂട്ടത്തോടെ ചെന്ന് കയറിയിരിക്കുന്ന സാഹചര്യമാണ്.  പട്ടണത്തിലെ പോലീസ് സ്റ്റേഷനും,  ചില ഫ്ലാറ്റുകളും, നിരവധി വാഹനങ്ങളും മറ്റും ഈ വണ്ടുകൾ ഇതിനകം തന്നെ നശിപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, കുമിഞ്ഞു കൂടിയ വണ്ടുകളെ അടിച്ചുവാരിക്കൂട്ടി പെട്ടികളിൽ നിറച്ച് പട്ടണത്തിന്റെ അതിർത്തിക്ക് പുറത്തുകൊണ്ട് കളയാനും പ്രദേശവാസികൾ ശ്രമിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം.

 

ചൂട് വളരെയധികം വർധിച്ചു നിന്ന കാലാവസ്ഥയ്ക്കിടെ അർജന്റീനയിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പൊടുന്നനെ ഉണ്ടായ മഴയാണ്  ഇങ്ങനെ കനത്ത വണ്ടുശല്യത്തിന് കാരണമായത്. അതോടെ വണ്ടുകളിൽ നിന്ന്  ഏതുവിധേനയും രക്ഷനേടുക എന്ന ഉദ്ദേശ്യത്തോടെ തെരുവ് വിളക്കുകൾ ഉൾപ്പെടെ സകല വെളിച്ചവും ഓഫ് ചെയ്തിടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഈ നടപടിയുടെ ഫലവും അധികം വൈകാതെ ഇവർക്ക് കിട്ടി. വണ്ടുകളിൽ പാതിയും ഇങ്ങനെ ലൈറ്റ് ഓഫ് ചെയ്തതോടെ ചത്തുമലച്ചു എന്ന് ഡെപ്യൂട്ടി മേയർ ക്രിസ്ത്യൻ എച്ചെഗായ് RT ചാനലിനോട് പറഞ്ഞു.

PREV
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല