ജീവനക്കാർക്ക് ദിവസവും അരമണിക്കൂർ 'സ്വയംഭോഗ'ബ്രേക്ക് അനുവദിച്ച് ഈ കമ്പനി

Published : Oct 13, 2021, 03:54 PM IST
ജീവനക്കാർക്ക് ദിവസവും അരമണിക്കൂർ 'സ്വയംഭോഗ'ബ്രേക്ക് അനുവദിച്ച് ഈ കമ്പനി

Synopsis

സ്വയംഭോഗവുമായി ബന്ധപ്പെട്ട്  സമൂഹം ഇന്നും കാത്തുസൂക്ഷിക്കുന്ന പല അബദ്ധ ധാരണകളും തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എറിക്ക പറയുന്നു. 

'വുൾഫ് ഓഫ് വോൾ സ്ട്രീറ്റ്' എന്ന ഹോളിവുഡ് സിനിമയിൽ  മാത്യു മക്കോനെഗിയുടെ കഥാപാത്രം ലിയനാർഡോ കാപ്രിയോയുടെ കഥാപാത്രത്തോട് തന്റെ 'വർക്ക് സ്‌പേസ് മാസ്റ്റർബേറ്റിങ്' ശീലത്തെക്കുറിച്ചും അത് തനിക്ക് നൽകിയിട്ടുള്ള കരിയർ ബൂസ്റ്റിനെക്കുറിച്ച്‌ വാചാലനാവുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, തൊഴിൽഇടങ്ങളിൽ വെച്ച് ജീവനക്കാർ സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്ന പതിവ് പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്ന ലോകത്തിലെ മിക്കവാറും ഒരു കമ്പനിയിലും ഉണ്ടാവാൻ തരമില്ല. എന്നാൽ എറിക്ക ലസ്റ്റ് എന്ന തൊഴിലുടമ ഇക്കാര്യത്തിൽ പുലർത്തുന്നത് മാത്യുവിന്റെ അതെ അഭിപ്രായമാണ്. അവർ നടത്തുന്ന സിനിമാ നിർമാണ കമ്പനിയിൽ, പകൽ സമയത്ത് ജോലിക്കിടെ വേണമെന്നുണ്ടെങ്കിൽ ജീവനക്കാരിൽ ആർക്കും അവരുടെ അനുവാദത്തോടെ മാസ്റ്റർബേഷൻ ബ്രേക്ക് എടുക്കാം. ഈ തീരുമാനം വന്നിരിക്കുന്നത് പോർണോഗ്രഫിക് ചിത്രങ്ങൾ നിർമിക്കുന്ന ഒരു സിനിമ കമ്പനിയുടെ ഉടമസ്ഥയിൽ നിന്നാണ് എന്നത് സംഗതിയുടെ അതിശയം ഒരല്പം കുറയ്ക്കുന്നുണ്ട് എങ്കിലും, ഈ നീക്കം മുന്നോട്ടു വെച്ചിട്ടുള്ളത് സ്വയംഭോഗത്തെക്കുറിച്ചു സമൂഹം ഇന്നും പുലർത്തിവരുന്ന പല ധാരണകളെയും കുറിച്ചുള്ള തുറന്ന ചർച്ചകളാണ്. 

ഈ മാസം 'ദേശീയ  സ്വയംഭോഗ മാസാചരണം' നടക്കുന്നത് പ്രമാണിച്ചാണ് തങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത് എന്നാണ് എറിക്ക ലസ്റ്റ് 'ഡേസ്ഡ്' മാസികയോട് പറഞ്ഞത്. ഈ തീരുമാനം തങ്ങൾ വർഷം മുഴുവൻ പിന്തുടരും എന്നും സ്വയംഭോഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന അപമാനബോധവും സമൂഹം ഇന്നും കാത്തുസൂക്ഷിക്കുന്ന അബദ്ധ ധാരണകളും തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എറിക്ക പറയുന്നു. 

കൊവിഡ് തങ്ങളുടെ ആർട്ടിസ്റ്റുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും, പലരും കടുത്ത സമ്മർദ്ദത്തിലാണ് എന്നതുകൊണ്ടുതന്നെ, അവയുടെ പ്രവർത്തനം പഴയപോലെ ഫലപ്രദമാവുന്നില്ല എന്നുമാണ് എറിക്കയുടെ നിരീക്ഷണം. അതുകൊണ്ട്, ജോലി സ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് താൽക്കാലികമായ ഒരു ആശ്വാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ഇങ്ങനെ ഒരു പുതിയ നയം പ്രഖ്യാപിച്ച് നടപ്പിൽ വരുത്തിയിട്ടുള്ളത് എന്നും എറിക്ക പറഞ്ഞു. 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനസംഖ്യ കുതിക്കുന്നു, കോണ്ടത്തിന്‍റെ വില കുറക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ; ഐഎംഎഫിന് മുന്നിൽ ഗതികെട്ട് അഭ്യർത്ഥന, തള്ളി
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്