സെമേറു അഗ്നിപര്‍വ്വതം ; കിഴക്കന്‍ ജാവയില്‍ നിന്നും രണ്ടായത്തോളം പേരെ ഒഴിപ്പിച്ചു

By Web TeamFirst Published Dec 5, 2022, 8:56 PM IST
Highlights

അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ഇതിനകം ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരേയ്ക്ക് വരെ വ്യാപിച്ചു കഴിഞ്ഞു. സ്‌ഫോടനത്തിൽ നിന്നുള്ള പ്ലം വായുവിലേക്ക് 15 ലോമീറ്റർ വരെ എത്തിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഇന്ത്യോനേഷ്യയിലെ സെമേറു അഗ്നിപര്‍വ്വതം സജീവമായതിന് പിന്നാലെ സമീപ പ്രദേശങ്ങളായ കിഴക്കന്‍ ജാവയില്‍ നിന്ന് 2,000ത്തോളം പേരെ ഒഴിപ്പിച്ചു.ഇന്നലെയോടെയാണ് സെമേരു അഗ്നിപര്‍വ്വതം സജീവമായത്. അഗ്നിപര്‍വ്വതം പുറന്തള്ളിയ പുകയില്‍ നിന്നുള്ള രക്ഷയ്ക്കായി 20,000 മാസ്കുകള്‍ വിതരണം ചെയ്തെന്നും സ്കുളുകളിലും ഗ്രാമത്തിലെ ഹാളുകളിലും മറ്റുമായി കുടിയൊഴിപ്പിച്ചവരെ താമസിപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യോനേഷ്യയിലെ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.ഇതുവരെ പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു. 

തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 640 കിലോമീറ്റർ (400 മൈൽ) തെക്കുകിഴക്കായിട്ടാണ് സെമേരു അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.46 ഓടു കൂടിയാണ് അഗ്നിപര്‍വ്വതം സജീവമായത്. ഇന്നലെ ഇന്തോനേഷ്യയിലെ സാമൂഹിക മാധ്യമങ്ങളിലെമ്പാടും അഗ്നിപര്‍വ്വതം പൊട്ടിയതിനെ തുടര്‍ന്ന് ആകാശത്തോളം ചാരം മൂടിയ പടങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇന്തോനേഷ്യയിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ ജാഗ്രതാ തലം ലെവൽ 4-ലേക്ക് ഉയർത്തിയതായി ഇന്തോനേഷ്യയിലെ സെന്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ അറിയിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഏതാണ്ട് 17 കിലോമീറ്റര്‍ അകലേക്ക് മാറാനാണ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ഇതിനകം ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരേയ്ക്ക് വരെ വ്യാപിച്ചു കഴിഞ്ഞു. സ്‌ഫോടനത്തിൽ നിന്നുള്ള പ്ലം വായുവിലേക്ക് 15 ലോമീറ്റർ വരെ എത്തിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.എന്നാല്‍ സ്ഫോടനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പില്ലെന്നും അറിയിപ്പില്‍ പറയുന്നു. 

ഇന്തോന്യേഷ്യ ഭൂകമ്പവും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും സജീവമായ പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള "റിംഗ് ഓഫ് ഫയർ" എന്ന ബാൻഡിലാണ് സ്ഥിതി ചെയ്യുന്നത്. 3,676 മീറ്റർ ഉയരത്തിൽ നിൽക്കുന്ന സെമേരു പർവ്വതം ജാവയിലെ ഏറ്റവും ഉയരം കൂടിയ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണ്. കഴിഞ്ഞ വര്‍ഷം സെമേരു പൊട്ടിത്തെറിച്ചപ്പോള്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വായനയ്ക്ക്: Volcano : ചുട്ടുപൊള്ളുന്ന അഗ്‌നിപര്‍വ്വത ലാവ പുറകില്‍, നിലവിളിച്ചു കൊണ്ടോടുന്ന നാട്ടുകാര്‍, ദൃശ്യങ്ങള്‍

 

click me!