ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, സ്ത്രീയുടെ തലയറുത്തു

Published : Oct 29, 2020, 05:09 PM ISTUpdated : Oct 29, 2020, 05:55 PM IST
ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, സ്ത്രീയുടെ തലയറുത്തു

Synopsis

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും  നീസ് മേയര്‍ ക്രിസ്റ്റിയന്‍ എന്‍ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.  

പാരിസ്: ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.  കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. 

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും  നീസ് മേയര്‍ ക്രിസ്റ്റിയന്‍ എന്‍ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അക്രമികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറും മുമ്പാണ് ഫ്രാന്‍സില്‍ മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്. വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ