ഇറാൻ സംഘർഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

Published : Mar 03, 2026, 01:04 PM IST
iran clash

Synopsis

ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്ക്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ്.

ദില്ലി: ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ജമ്മുകശ്മീർ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ​ഗൾഫ് മേഖലകളിലും സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കുവൈത്തിലെ അമേരിക്കൻ എംബസി തൽക്കാലത്തേക്ക് അടക്കുകയും ചെയ്തു. അതേസമയം, ഇസ്രായേൽ വിടുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ അമേരിക്കൻ എംബസി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാണ് നിർദേശം. ഇതിന് സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ല എന്നും സ്വന്തം നിലയ്ക്കു തീരുമാനം എടുക്കണമെന്നുമാണ് എംബസിയുടെ നിർദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൈനയുടെ അതിനിർണായക പ്രതികരണം; ഇറാൻ ഉറ്റസുഹൃത്താണ്, പക്ഷേ ആയുധങ്ങൾ വിതരണം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും