ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Published : Mar 03, 2026, 12:36 PM IST
open book exam CBSE proposed for class 9 to 12

Synopsis

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും.

ദുബായ്: ​മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

കഴിഞ്ഞ ദിവസം മാർച്ച് 2 ന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചിരുന്നു. ​ഗൾഫിൽ ഉടലെടുത്ത പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രായേലിനുള്ളില്‍ ഇറാന്‍ ചാരന്‍! ചാരപ്പണി നടത്തിയ കേസില്‍ ഇസ്രായേലില്‍ ഒരാള്‍ അറസ്റ്റില്‍, 'അഞ്ച് വര്‍ഷം ഇറാനുവേണ്ടി പ്രവര്‍ത്തിച്ചു'
'രണ്ട് ദിവസം ഒന്നും കഴിച്ചില്ല, പിന്നീട് മഞ്ഞ് ചവച്ചരച്ചു, പോക്കറ്റില്‍നിന്ന് ചോക്കലേറ്റും കിട്ടി; എവറസ്റ്റില്‍കുടുങ്ങിയ ഒരാഴ്ച, ദാവ ഷെര്‍പ്പ പറയുന്നു