സമാധാന കരാറില്‍ നിന്നും താലിബാന്‍ പിന്മാറി: പിന്നാലെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം, മൂന്ന് മരണം

By Web TeamFirst Published Mar 3, 2020, 7:05 AM IST
Highlights

'യു.എസ്.-താലിബാന്‍ സമാധാന കരാര്‍ പ്രകാരം, ഞങ്ങള്‍ വിദേശസൈനികരെ ആക്രമിക്കുകയില്ല. എന്നാല്‍ അഫ്ഗാനിസ്താന് എതിരെയുള്ള ഞങ്ങളുടെ പോരാട്ടം സാധാരണപോലെ തുടരും'-  താലിബാന്‍ വക്താവ് വ്യക്തമാക്കി.

കാബൂള്‍: അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്നും  താലിബാന്‍ പിന്മാറി. അഫ്ഗാനിസ്ഥാന്‍റെ സുരക്ഷാ സേനയ്ക്ക് നേരെആക്രമണങ്ങള്‍ തുടരുമെന്ന് താലിബാന്‍ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'യു.എസ്.-താലിബാന്‍ സമാധാന കരാര്‍ പ്രകാരം, ഞങ്ങള്‍ വിദേശസൈനികരെ ആക്രമിക്കുകയില്ല. എന്നാല്‍ അഫ്ഗാനിസ്താന് എതിരെയുള്ള ഞങ്ങളുടെ പോരാട്ടം സാധാരണപോലെ തുടരും' എന്നാണ് താലിബാന്‍ വക്താവ് വ്യക്തമാക്കിയത്.

ഇതോടെ സമാധാന കരാര്‍ പ്രതിസന്ധിയിലായി. ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി, അടുത്ത 14 മാസത്തിനുള്ളില്‍ സേനയെ പൂര്‍ണമായും പിന്‍വലിക്കാമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയിരുന്നു. 

click me!