പാകിസ്താനില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published : May 25, 2019, 08:57 AM ISTUpdated : May 25, 2019, 09:10 AM IST
പാകിസ്താനില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Synopsis

പ്രാര്‍ത്ഥനയ്ക്ക് എത്തിയ രണ്ടു പേരും പള്ളിലെ ഇമാമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലുചിസ്ഥാനില്‍ ഒരു മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ക്വീറ്റയിലെ പഷ്റ്റുനാബാദിലാണ് സംഭവം. പള്ളിലെ ഇമാമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേരും. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രസിഡന്‍റ് ആരിഫ് അല്‍വി എന്നിവര്‍ അപലപിച്ചു. മരണ നിരക്ക് ഉയരാനിടയുണ്ടെന്നും പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ