കൊവിഡ് രോഗി മരിച്ചു; അനുസ്‌മരണത്തിന് കൊളുത്തിയ മെഴുകുതിരി ആളി ഐസിയുവില്‍ മൂന്ന് മരണം

Published : Dec 30, 2021, 09:08 AM ISTUpdated : Dec 30, 2021, 09:09 AM IST
കൊവിഡ് രോഗി മരിച്ചു; അനുസ്‌മരണത്തിന് കൊളുത്തിയ മെഴുകുതിരി ആളി ഐസിയുവില്‍ മൂന്ന് മരണം

Synopsis

സാച്വറേഷൻ കുറയുന്ന രോഗികൾക്ക് പ്രാണവായു കൂടിയ സാന്ദ്രതയിൽ നൽകാൻ വേണ്ടിയാണ് ആശുപത്രികൾ ഓക്സിജൻ കോൺസൺട്രേറ്ററുകളും സിലിണ്ടറുകളും മറ്റും ഐസിയുവിൽ കരുതുന്നത്.

ഉക്രെയിൻ : പടിഞ്ഞാറൻ ഉക്രെയിനിലെ(Ukraine) കോസിവ് നഗരത്തിലെ ഒരു ആശുപത്രി(Hospti. അവിടത്തെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം(Covid Death) നടക്കുന്നു. മരിച്ച രോഗിയുടെ ഓർമയ്ക്കായി നഴ്‌സുമാരിൽ ഒരാൾ ഒരു മെഴുകുതിരി കൊളുത്തി വെക്കുന്നു. നിർഭാഗ്യവശാൽ ആ മെഴുകുതിരി അയാൾ കത്തിച്ചുവെച്ചത് ഐസിയുവിലെ ഓക്സിജൻ കോൺസൺട്രേറ്ററിനു തൊട്ടടുത്തായിരുന്നു. നിമിഷ നേരം കൊണ്ട് ആ മെഴുകുതിരിയിൽ നിന്ന് തീ ഓക്സിജൻ യൂണിറ്റിലേക്ക് പടരുന്നു. അത് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ പെട്ട് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന മൂന്നു രോഗികൾ കൂടി വെന്തുമരിക്കുന്നു.  

സാച്വറേഷൻ കുറയുന്ന രോഗികൾക്ക് പ്രാണവായു കൂടിയ സാന്ദ്രതയിൽ നൽകാൻ വേണ്ടിയാണ് ആശുപത്രികൾ ഓക്സിജൻ കോൺസൺട്രേറ്ററുകളും സിലിണ്ടറുകളും മറ്റും ഐസിയുവിൽ കരുതുന്നത്. വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഇവ ഏറെ  എളുപ്പത്തിൽ തീപിടിക്കുന്നവയും, സ്ഫോടനത്തിനുവരെ കരണമാവുന്നതുമാണ്. ഫിസിക്സിന്റെ പ്രാഥമിക നിയമങ്ങളിൽ ഉള്ള അജ്ഞതയും, ആശുപത്രിയിൽ, വിശിഷ്യാ ഐസിയുവിനകത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പിന്തുടരുന്നതിൽ ഉണ്ടായ പാളിച്ചയുമാണ് ഈ അപകടത്തിന് കാരണമെന്ന് അഗ്നിശമന സേനാവിഭാഗം അധികാരികൾ പ്രതികരിച്ചു. 

ഈ അപകടത്തിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനാണ്  പൊള്ളലേറ്റു മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മൂന്നു ഡോക്ടർമാർക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തു. ഇത് ഉക്രെയിനിലെ ആശുപത്രികളിൽ ഇക്കൊല്ലം നടക്കുന്ന മൂന്നാമത്തെ ഗുരുതരമായ തീപിടുത്തമാണ്.  

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം