പാകിസ്ഥാനിൽ റോക്കറ്റ് കണക്കെ കുതിച്ചുയർന്ന് വിലക്കയറ്റം, തക്കാളിക്ക് കിലോ 600 രൂപ, അഫ്​ഗാൻ അതിർത്തിയിൽ ട്രക്കുകൾ കെട്ടിക്കിടക്കുന്നു

Published : Oct 24, 2025, 03:02 AM IST
Pakistan

Synopsis

പാകിസ്ഥാനിൽ റോക്കറ്റ് കണക്കെ കുതിച്ചുയർന്ന് വിലക്കയറ്റം. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് ഇരു രാജ്യങ്ങൾക്കും തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ തലവൻ ഖാൻ ജാൻ അലോകോസെ വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം 1 മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിൽ 2.3 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരത്തിന്റെ ഭൂരിഭാഗവും പഴങ്ങൾ, പച്ചക്കറികൾ, ധാതുക്കൾ, മരുന്നുകൾ, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ്. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. 

ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നു. വിപണിയിൽ തക്കാളി, ആപ്പിൾ, മുന്തിരി എന്നിവയ്ക്ക് ഇതിനകം തന്നെ ക്ഷാമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചില്ല. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25 ന് ഇസ്താംബൂളിൽ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം