കൊവിഡ് പടരുമ്പോള്‍ കണ്ണീര്‍ തോരാതെ ലോകം; മരണം രണ്ടരലക്ഷം പിന്നിട്ടു

By Web TeamFirst Published May 5, 2020, 12:57 AM IST
Highlights

3,621,594 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അതില്‍ 1,179,215 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,191,532 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യുയോര്‍ക്ക്: കൊവി‍ഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. നിലവിലെ കണക്കുകള്‍ പ്രകാരം 250,847 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,621,594 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അതില്‍ 1,179,215 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,191,532 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം ലഭ്യമായ കണക്കുകള്‍ പ്രകാരം 545 പേര്‍ മരണപ്പെട്ടു. 13,338 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,201,460 ആയി.

ആകെ 69,143 പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് ആകെ മരണപ്പെട്ടിട്ടുണ്ട്. 16,039 പേര്‍ ഇപ്പോഴും യുഎസില്‍ ഗുരുതരാവസ്ഥയിലാണ്. ഫ്രാന്‍സിലാണ് യുഎസിന് ശേഷം തിങ്കളാഴ്ച ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 306 പേരാണ് ഫ്രാന്‍സില്‍ കൊവിഡിന് മുന്നില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 25,201 പേരാണ്. അമേരിക്കയ്ക്ക് ശേഷം ആകെ കൊവിഡ് മരണങ്ങള്‍ കൂടുതല്‍ സംഭവിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച 195 പേരാണ് മരിച്ചത്.

സ്പെയിന്‍ 164, യുകെ 288 എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലെ തിങ്കളാഴ്ചയിലെ മരണങ്ങള്‍. കൊവിഡ് 19 വൈറസ് ബാധയെ നേരിടാനുള്ള വാക്സിന്‍ കണ്ടെത്താനുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങള്‍. ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

വർഷാവസാനത്തോടെ വാക്സിൻ കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. വരുന്ന സെപ്റ്റംബറോടെ സ്കൂളുകളും സർവ്വകലാശാലകളും തുറന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ മറ്റൊരു രാജ്യം അമേരിക്കൻ ​ഗവേഷകരെ പിന്നിലാക്കിയാലും അതിൽ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്സിൻ കണ്ടെത്തുന്നത് എങ്കിൽ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. താനത് കാര്യമാക്കുന്നില്ലെന്നും  ഫലം ലഭിക്കുന്ന വാക്സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

click me!