ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു; നിയന്ത്രണങ്ങള്‍ നീക്കാന്‍ അമേരിക്ക

By Web TeamFirst Published May 7, 2020, 7:30 AM IST
Highlights

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ കൊവി‍ഡ് മരണം 74,000 കടന്നു. 

ദില്ലി: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ കൊവി‍ഡ് മരണം 74,000 കടന്നു. ഇറ്റലിയിൽ മരണം മുപ്പതിനായിരത്തോടടുത്തപ്പോൾ ബ്രിട്ടനിൽ മരണം മുപ്പതിനായിരം പിന്നിട്ടു. ജപ്പാൻ പേൾ ഹാർബറിൽ നടത്തിയ ആക്രമണത്തേക്കാൾ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 

ഒരു പക്ഷേ കൂടുതൽ മരണങ്ങൾ കാണേണ്ടിവരും. പക്ഷേ വർഷങ്ങളോളം രാജ്യം അടച്ചിടാനാകില്ല. സമ്പദ്‍വ്യവസ്ഥ വീണ്ടും ചലിപ്പിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ പൗരന്മാരും പോരാളികൾ ആകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി. 

അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ മരിച്ചവരുടെ മൂന്ന് മടങ്ങാണ് അമേരിക്കയിലെ മരണനിരക്ക്. സ്പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

click me!