എയർ ബാഗിൽ തകരാറ്, നിരവധി പേർക്ക് പരിക്ക്, 10 ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ, തകരാറ് 2020-22 മോഡലുകൾക്ക്

Published : Dec 21, 2023, 01:38 PM ISTUpdated : Dec 21, 2023, 01:40 PM IST
എയർ ബാഗിൽ തകരാറ്, നിരവധി പേർക്ക് പരിക്ക്, 10 ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ, തകരാറ് 2020-22 മോഡലുകൾക്ക്

Synopsis

ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മുന്‍സീറ്റിലെ എയർബാഗ് കൃത്യമായി പ്രവർത്തിക്കാത്തത് മൂലം നിരവധി യാത്രക്കാർക്ക് പരിക്കേറ്റെന്ന് പരാതി വന്നതിന് പിന്നാലെയാണ് നടപടി

വാഷിംഗ്ടണ്‍: എയർബാഗിലെ തകരാറിന് പിന്നാലെ നിരവധി പേർക്ക് പരിക്ക്. 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ. ടൊയോറ്റയുടെയും ലക്സസിന്റേയും വിവിധ മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ  തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോറ്റ ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്യുപെന്‍റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റമിലെ തകരാർ സൃഷ്ടിക്കുന്ന  ഷോർട്ട് സർക്യൂട്ടാണ് എയർ ബാഗിന്റെ പ്രവർത്തനം പ്രശ്നത്തിലാക്കിയത്. 2020-2022 ലെ ടൊയോറ്റ , ലക്സസ് മോഡലുകളാണ് അമേരിക്കയിൽ തിരികെ വിളിച്ചിട്ടുള്ളത്. 

ടൊയോറ്റ

ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ്  2020-2021

കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021

കൊറോള 2020-2021

ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021

ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021

സിയന്ന ഹൈബ്രിഡ് 2021

ലെക്സസ്

ഇഎസ്250 2021

ഇഎസ്300എച്ച് 2020-2022

ഇഎസ്350 2020-2021

ആർഎക്സ് 350 2020-2021

ആർഎക്സ് 450 എച്ച് 2020-2021

എന്നീ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. ടൊയോറ്റ, ലക്സസ് ഡീലർമാർ ഈ വാഹനങ്ങൾ സൌജന്യമായി പരിശോധിക്കുകയും ഒസിഎസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോറ്റ വിശദമാക്കി. ഫെബ്രുവരി 2024ഓടെ കാർ ഉടമകളെ വിവരം അറിയിക്കുമെന്നും ടൊയോറ്റ വെബ്സൈറ്റിലൂടെ വിശദമാക്കി. ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് തകരാറുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നത് ആണോയെന്ന് അറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്തെ ടൊയോറ്റയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബറിഷ്‍ 1.9 ആർഎവി 4 എസ്യുവി ബാറ്ററി തകരാറിനെ തുടർന്നും ഒക്ടോബറിൽ 751000 ടൊയോറ്റ ഹൈലാന്‍ഡർ ടാബുകളിലെ തകരാർ മൂലവും ടൊയോറ്റ തിരികെ വിളിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ
മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ